പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടു; ഒളിച്ചോടാൻ തയാറല്ല, എല്ലാം വൈകീട്ട് വെളിപ്പെടുത്തും-പി.വി അൻവർ

മലപ്പുറം: സി.പി.എം പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പി.വി അൻവർ എം.എൽ.എ. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി.വി അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ആരോപണങ്ങളാണ് പാർട്ടി അന്വേഷിക്കേണ്ടത്. അതിന്റെ ഗതിയെന്താണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. പറയാനുളളതെല്ലാം താൻ വൈകീട്ട് പറയുമെന്നും പി.വി അൻവർ പറഞ്ഞു. പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും വിട്ടുനിൽക്കുമോയെന്ന ചോദ്യത്തിന് എല്ലാം വാർത്താസമ്മേളനത്തിൽ പറയുമെന്നായിരുന്നു പി.വി അൻവറിന്റെ മറുപടി.

പരസ്യപ്രസ്‍താവന പാടി​ല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം ലംഘിച്ച് പി.വി. അൻവർ എം.എൽ.എ. ഇന്ന് വൈകീട്ട് 4.30ന് മാധ്യമങ്ങളെ കാണു​മെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ.. ഇന്ന് വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണുന്നുണ്ട്‌’ -എന്നാണ് അൻവർ ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിച്ചത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ശ​ശി​ക്കെ​തി​രെ പി.​വി. അ​ൻ​വ​ർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളൊന്നും സി.​പി.​എ​മ്മും സ​ർ​ക്കാ​റും മു​ഖ​വി​ല​യ്​​ക്കെ​ടു​ത്തിരുന്നി​ല്ല. താ​നു​മാ​യി ഉ​ട​ക്കി​യ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​റി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ്​ പി.​വി. അ​ൻ​വ​ർ, ശ​ശി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​റി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ജ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ ക​ണ​ക്കു​കൂ​ട്ട​ൽ.

എന്നാൽ, പി​ണ​റാ​യി വി​ജ​യ​നു​​വേ​ണ്ടി ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ അ​ട​ക്കി​ഭ​രി​ക്കു​ന്ന പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യെ വി​ല കു​റ​ച്ചു ക​ണ്ട​തി​ൽ അ​ൻ​വ​റി​ന്​ പാ​ളി. നി​ല​മ്പൂ​രി​ൽ ആ​ദ്യ​വെ​ടി പൊ​ട്ടി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി ത​ല​സ്ഥാ​ന​ത്ത്​ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തു​മ്പോ​ൾ അ​ൻ​വ​റി​ന്​ സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ ഏ​റെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ഞ്ച്​ മി​നി​റ്റ്​​ മാ​ത്ര​മാ​ണ്​​ മു​ഖ്യ​മ​ന്ത്രി​യോ​ട്​ സം​സാ​രി​ക്കാ​ൻ പ​റ്റി​യ​ത്. ശ​ശി​യെ​യും അ​ജി​ത്​​കു​മാ​റി​നെ​യും കൈ​വി​ടി​ല്ലെ​ന്ന്​ അ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ കൃ​ത്യ​മാ​യ സൂ​ച​ന ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​റ​ങ്ങി​യ​തി​നു​ പി​ന്നാ​ലെ, പ​രാ​തി​യു​ടെ പ​ക​ർ​പ്പ്​ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കു​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​തു​കൊ​ണ്ടാ​ണ്.

പ​ക​ർ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ ശ​ശി​യു​ടെ ​പേ​രി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ എം.​വി. ഗോ​വി​ന്ദ​ൻ ​കൈ​ക​ഴു​കി. ശ​ശി​യു​ടെ പേ​രെ​ഴു​തി പു​തി​യ പ​രാ​തി ന​ൽ​കു​ക മാ​ത്ര​മ​ല്ല, അ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത അ​ൻ​വ​റി​ന്​ എ​ഴു​തിക്കി​ട്ടി​യാ​ൽ എ​ല്ലാം പ​രി​ശോ​ധി​ക്കാ​മെ​ന്ന പാ​ർ​ട്ടി ​​സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ലാ​യി​രു​ന്നു അ​വ​സാ​ന പ്ര​തീ​ക്ഷ. അ​തും അ​സ്ഥാ​ന​ത്താ​കു​​ന്ന​താ​ണ്​ ബു​ധ​നാ​ഴ്ച സെ​ക്ര​ട്ട​റി​യേ​റ്റ്​ യോ​ഗ​ത്തി​ൽ ക​ണ്ട​ത്. പി. ​ശ​ശി​ക്കെ​തി​രാ​യ അ​ൻ​വ​റി​ന്‍റെ പ​രാ​തി സെ​ക്ര​ട്ട​റി​യേ​റ്റ്​ യോ​ഗ​ത്തി​ൽ വാ​യി​ക്കു​ക പോ​ലു​മു​ണ്ടാ​യി​ല്ല.

പി. ​ശ​ശി​യു​ടേ​ത്​ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ച്​ പ്ര​കീ​ർ​ത്തി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ ഏ​റ​ക്കു​റെ, അ​തു​പോ​ലെ എം.​വി. ഗോ​വി​ന്ദ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഏ​റ്റു​പാ​ടി. പി​ന്നാ​​ലെ അ​ൻ​വ​ർ നാ​വ​ട​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മെ​ത്തി.

Tags:    
News Summary - Lost faith in the party -PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.