മഞ്ചേരി: 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ. മക്കരപ്പറമ്പ് വടക്കാങ്ങര പടിഞ്ഞാറേതില്‍ വീട്ടില്‍ മുജീബ് റഹ്മാനെയാണ് (49) മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയുടെ ലോട്ടറി ടിക്കറ്റാണ് പാലക്കാട് കേന്ദ്രമാക്കിയ സംഘം തട്ടിയെടുത്തത്.
സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. ഇതില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് അലവിയെ ആദ്യം സമീപിച്ചത് മുജീബ് റഹ്മാന് ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 19ന് നറുക്കെടുത്ത നിര്‍മല്‍ ലോട്ടറിയുടെ ടിക്കറ്റ് കഴിഞ്ഞ 15നാണ് എട്ടംഗ സംഘം സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന സമീപിച്ച് തട്ടിയെടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.