കൊച്ചി: വ്യത്യസ്ത മതങ്ങളിലെ യുവതീ യുവാക്കൾ വിവാഹിതരാകുന്ന എല്ലാ കേസിലും ലവ് ജിഹാദിെൻറ പേരിൽ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനെന്ന് ഹൈകോടതി. എല്ലാ മിശ്ര വിവാഹങ്ങളെയും ലവ് ജിഹാദെന്നും ഘര്‍വാപസിയെന്നും ചിത്രീകരിച്ച് ഹരജി നൽകുന്ന രീതിയെന്തിനാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. തെൻറ ഭാര്യ ശ്രുതിയെ അന്യായ തടങ്കലിൽനിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അനീസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗകേന്ദ്രത്തില്‍ ശ്രുതിയെ അന്യായ തടങ്കലിൽ വെച്ച് മർദിച്ച കേസിലെ അന്വേഷണത്തിെൻറ അവസ്ഥ കോടതി ആരാഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അറിയിച്ച സർക്കാർ, സത്യവാങ്മൂലവും നൽകി. ശ്രുതിയുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കണമെന്നാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നതെന്ന് കോടതി പറഞ്ഞു. വിവാഹശേഷവും തെൻറ ആദ്യ മതത്തില്‍തന്നെ തുടരുകയാെണന്നായിരുന്നു ശ്രുതിയുെട മൊഴി. പിന്നെ എന്തിനാണ് കഥകള്‍ പറഞ്ഞുണ്ടാക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, ഇൗ മൊഴി വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യോഗകേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകെൻറ വാദം. സംസ്ഥാനത്ത് 4000 പെണ്‍കുട്ടികളെ ലവ് ജിഹാദിന് ഇരയാക്കിയിട്ടുണ്ടെന്നും യോഗകേന്ദ്രത്തെ കക്ഷിചേര്‍ത്ത് വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ശ്രുതി ബിരുദാനന്തര ബിരുദവും പക്വതയുമുള്ളയാളാണെന്നും ലവ് ജിഹാദ് പോലുള്ള ഒന്നും ഇക്കാര്യത്തിൽ ഇല്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് ഹേബിയസ് കോര്‍പസ് ഹരജി വിധി പറയാൻ മാറ്റി.
അതേസമയം, തെൻറ ഭാര്യ ഡോ. ശ്വേതയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി റിേൻറാ ഐസക് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതിനിടെ, ഹരജിയിൽ കക്ഷിചേരാൻ യോഗ സെൻററിലെ മുൻ ജീവനക്കാരൻ കൃഷ്ണകുമാർ നൽകിയ അപേക്ഷയിൽ തനിക്കെതിെര ഉന്നയിച്ച ആരോപണം വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹിൽപാലസ് സി.െഎ സത്യവാങ്മൂലം നൽകി. ഹരജിക്കാരൻ യോഗകേന്ദ്രത്തിലെ സ്ത്രീയുടെ വ്യാജ ഒാഡിയോ സീഡിയുണ്ടാക്കിയെന്നതടക്കമുള്ള കേസിൽ പ്രതിസ്ഥാനത്തുള്ളയാളാണ്. ഇൗ കേസിെൻറ ഭാഗമായല്ലാതെ താൻ യോഗ സെൻററിൽ പോയിട്ടില്ല. അയാൾെക്കതിരായ കേസ് അട്ടിമറിക്കാനാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ചിട്ടുള്ളതെന്നും സത്യവാങ്മൂലത്തിൽ സി.െഎ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.