തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ അന്തമാൻ കടലിനോട് ചേർന്ന് പുതിയ ന്യൂനമർദം രൂപംകൊണ്ടതായി കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറും. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഡിസംബർ രണ്ടോടെ തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് തീരത്തേത്ത് പ്രവേശിച്ചശേഷം മാത്രമേ തീവ്രന്യൂനമർദം എത്രത്തോളം കേരളത്തെ ബാധിക്കുമെന്ന് അറിയാൻ സാധിക്കൂവെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു.
മുൻകരുതലിെൻറ ഭാഗമായി ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകൾ യെല്ലോ അലർട്ടിലാണ്.
ന്യൂനമർദം തീവ്രന്യൂനമർദമായി അറബിക്കടലിൽ കടന്നാൽ തെക്കൻകേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ന്യൂനമർദത്തിെൻറ ഫലമായി ശനിയാഴ്ച തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ വാട്ടർ സ്പൗട്ട് (ആനക്കാൽ പ്രതിഭാസം) ദൃശ്യമായി. ഇടിമിന്നൽ മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാക്കുന്ന മർദവ്യത്യാസമാണ് വാട്ടർ സ്പൗട്ടിന് കാരണം.
തുമ്പിൈക്കപോലെ കാർമേഘം താഴേക്ക് ഊർന്നിറങ്ങുകയും ഫണൽ രൂപത്തിൽ വെള്ളം ഉയർന്നുപൊങ്ങുന്നതുമാണ് പ്രതിഭാസം. തുടർന്ന് മേഘം കടൽപരപ്പിലൂടെ നീങ്ങും. കരയിൽ ഉണ്ടാകുന്ന ടൊർണാഡോയുടെ (കരിംചുഴലി) മറ്റൊരു പതിപ്പാണിത്. ഇതിനോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നും കാലാവസ്ഥാവിദഗ്ധർ അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.