ന്യൂനമർദം: മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്‌

തിരുവനന്തപുരം: അറബിക്കടലി​​​െൻറ മധ്യഭാഗത്തായി ലക്ഷദ്വീപിന് പടിഞ്ഞാറ് ന്യൂനമർദം ശക്തിപ്പെട്ടു വരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്​. സാഗർ ചുഴലിക്കാറ്റിനുശേഷം പുതുതായി രൂപം കൊള്ളുന്ന ന്യൂനമർദം ഞായറാഴ്​ച രാത്രി മുതൽ ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളിൽ ഒമാൻ തീരത്തിനടുത്തേക്ക് മുന്നേറുകയും ചെയ്യും. മുന്നറിയിപ്പിന്​ അടുത്ത 24 മണിക്കൂർ പ്രാബല്യം ഉണ്ടായിരിക്കും. 

Tags:    
News Summary - Low Pressure: Fishing Banned in Lakshadweep Area -Kerala News\

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.