ലിസ്ബൻ: ബാഴ്സലോണയെ എട്ടടിയിൽ തീർത്ത ബയേൺ മ്യൂണിക്കിനു മുന്നിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇന്ന് ഫ്രഞ്ച് അട്ടിമറിക്കാരായ ഒളിമ്പിക് ല്യോൺ. കരുത്തിെൻറ പര്യായമാണ് ബയേൺ. താരങ്ങളുടെയും പ്രതിഭാധനരുടെയും ധാരാളിത്തം. എന്നാൽ, എതിരാളിയുടെ വലുപ്പച്ചെറുപ്പം കൂസാത്ത ധിക്കാരിയാണ് ഒളിമ്പിക് ല്യോൺ. തങ്ങളുടെ ദിനത്തിൽ അവർ ഏത് കൊമ്പനെയും കുത്തിവീഴ്ത്തും. ഏറ്റവും ഒടുവിൽ ആ ശൂരത്വമറിഞ്ഞത് സാക്ഷാൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണെന്നത് അവരുടെ വലുപ്പം വർധിപ്പിക്കും.
കടലാസിലെ കരുത്തിലും മുടക്കിയ കാശിെൻറ തൂക്കത്തിലുമല്ല ടീമിെൻറ മികവെന്ന് വിശ്വസിക്കുന്നവരാണ് ഫ്രഞ്ച് ക്ലബ്. യൂറോപ്യൻ ഫുട്ബാൾ വേദികളിൽ അവർ എന്നും 'കറുത്ത കുതിരകളാ'ണ്. എന്നാൽ, എതിരാളിയെ തീർത്തും നാമാവശേഷമാക്കുന്ന 'കില്ലർ ഇൻസ്റ്റിങ്റ്റ്' ആണ് ബയേണിെൻറ ഞരമ്പിൽ. പ്രീക്വാർട്ടറിൽ ചെൽസിക്കെതിരെ 7-1നും ശേഷം ബാഴ്സലോണക്കെതിരെ 8-2നും ജയിച്ച ബയേണിന് പക്ഷേ, സെമി അത്ര എളുപ്പമാവില്ല. കാരണം ടാക്ടിക്കൽ ഗെയിമിെൻറ വമ്പന്മാരെ പിടിച്ചുകെട്ടിയാണ് ല്യോൺ വരുന്നത്. പ്രീക്വാർട്ടറിൽ യുവൻറസിനെയും (2-2) ക്വാർട്ടറിൽ സിറ്റിയെയും (3-1) തോൽപിച്ചത് നിസ്സാര കാര്യമല്ല.
പ്രതിരോധത്തിൽ ജെറോം ബോെട്ടങ് മാത്രമാണ് ബയേണിെൻറ ആശങ്ക. ഡേവിഡ് അലബ, അൽഫോൺസോ ഡേവിസ്, ജോഷ്വ കിമിഷ് എന്നിവർ മിന്നും ഫോമിലായാൽ അതും പേടിക്കേണ്ട. ലെവൻഡോവ്സ്കി, മ്യൂളർ, നാബ്രി മുതൽ ബെഞ്ചിൽ നിന്നെത്തി രണ്ടു ഗോളടിച്ച കൗടീന്യോ വരെ സൂപ്പർ ഫോമിൽ. ല്യോണിൽ സൂപ്പർ സബ് ആയി വന്ന് ഇരട്ട ഗോളടിച്ച മൂസ ഡെംബലെയാണ് താരം. അതേസമയം, പ്രതിരോധത്തിലെ പിഴവുകളാണ് റൂഡി ഗാർഷ്യയുടെ ടീമിെൻറ വലിയ തലവേദന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.