ശിവശങ്കർ ജയിലിൽനിന്ന്​ പുറത്തിറങ്ങി

കൊച്ചി: ഡോളർ കടത്ത്​ കേസിലും ജാമ്യം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 98 ദിവസത്തെ ജയിൽവാസത്തിനുശേഷം പു​റത്തിറങ്ങി. കാക്കനാട്​ ജില്ല ജയിലിൽനിന്ന്​ പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്ക്​ തിരിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ്​ ഇന്ന്​ ശിവശങ്കറിന്​ ജാമ്യം നൽകിയത്​. സ്വർണക്കടത്ത്​ കേസിലുൾപ്പടെ ശിവശങ്കറിന്​ മുമ്പ്​ ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ്​ ശിവശങ്കർ പുറത്തിറങ്ങിയത്​.

ഒക്​ടോബർ 18നാണ്​ സ്വർണക്കടത്ത്​ കേസിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ്​ ചെയ്​തത്​. തുടർന്ന്​ സ്വർണക്കടത്തിൽ കസ്റ്റംസും ശിവശങ്കറിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഈ രണ്ട്​ കേസുകളിലും ശിവശങ്കറിന്​ ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത്​ കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കർ കോടതിയിൽ വാദിച്ചത്​. പ്രതികളുടെ മൊഴി മാത്രമാണ്​ തനിക്കെതിരെ ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - M Sivasankar out of jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.