വിന്‍സന്‍റ് എം.എൽ.എ പരാതിക്കാരിയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എം. വിന്‍സന്‍റ് എം.എൽ.എ പരാതിക്കാരിയായ വീട്ടമ്മയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് പീഡനം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം വിൻസന്‍റ് എം.എൽ.എയുടെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വിശദമായ അന്വേഷണത്തി​​​െൻറ ഭാഗമായി എം.എൽ.എയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും​. കസ്​റ്റഡിയിൽ ലഭിച്ചാൽ കേസിൽ തെളിവെടുപ്പ്​ തുടങ്ങാനാണ് പൊലീസ് നീക്കം. വീട്ടമ്മയുടെ സഹോദര​​​െൻറ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
 

Tags:    
News Summary - M vincent MLA Remand Report sexual assualt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.