കെ റെയില്‍: സദുദ്ദേശപരമായ പരാതികള്‍ പരിശോധിക്കും എം.എ. ബേബി

തൃശൂര്‍: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സദുദ്ദേശപരമായ പരാതിയും വിമര്‍ശനവും ഉണ്ടെങ്കില്‍ ചര്‍ച്ചയാവാമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സി.പി.എം തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ ആശങ്കകളും പരിഹരിച്ചാകും പദ്ധതി നടപ്പാക്കുകയെന്നും ബേബി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. ഇത്തവണയും പ്രകടന പത്രികയിറക്കി. എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പ്രവര്‍ത്തന പത്രിക കൂടിയാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ളതാണ്. കെ-ഫോണും അതിദാരിദ്ര്യ നിര്‍മാര്‍ജനവും ഉള്‍പ്പെടെ കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് ലക്ഷ്യമിട്ടുള്ള ബൃഹത്തായ സമീപനത്തിന്റെ ഭാഗമാണിതെല്ലാം.

ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ചിലരും കെ റെയില്‍ കാര്യത്തില്‍ മറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്. പരാതികളിലും ആശങ്കകളിലും കഴമ്പുണ്ടോയെന്ന് പരിശോധിക്കും. ന്യായമായ ഉത്കണ്ഠയും ആശങ്കയും ഉന്നയിക്കുന്ന ആരുമായും ചര്‍ച്ചയാവാമെന്നും എം.എ. ബേബി പറഞ്ഞു.

Tags:    
News Summary - MA Baby about K rail in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.