തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിലും ജനാധിപത്യവിരുദ്ധത ഉണ്ടെന്ന ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. റീജനൽ തിയറ്ററിൽ ഇ.എം.എസ് സ്മൃതിയുടെ സമാ പന സമ്മേളനത്തിൽ ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിൽ സംസാരിക്കവേയാണ് സ്വയം വിമർശനപരമായി അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
‘കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിൽ അരക്കഴഞ്ച് പോലും ജനാധിപത്യവിരുദ്ധത ഇല്ലെന്ന് പറയാനാവില്ല. മുമ്പ് ഞങ്ങളുടെ പാർട്ടിയിൽ പല ഘടകങ്ങളിലും സെക്രട്ടറിയായി ഒരാൾ വന്നാൽ പിന്നെ അയാൾ എപ്പോഴാണ് തിരിച്ചിറങ്ങുക എന്ന കാര്യത്തിൽ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. അതിനാൽ ആഭ്യന്തര ജനാധിപത്യം കുറയും എന്ന കാരണത്താൽ അക്കാര്യത്തിൽ ഞങ്ങൾ നിയന്ത്രണമേർപ്പെടുത്തി. ജനാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നാം നമ്മിലേക്ക് നോക്കണം എന്ന് പറയാൻ വേണ്ടിയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്’-അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവും ന്യൂനപക്ഷമായി മാറിയെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ഒരു സമൂഹത്തിൽ ന്യൂനപക്ഷത്തിെൻറ അവകാശങ്ങൾ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് ആ സമൂഹത്തിൽ എത്രമാത്രം ജനാധിപത്യം നിലനിൽക്കുന്നുണ്ട് എന്ന് തീരുമാനിക്കേണ്ടത് എന്ന് ബേബി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും ഇന്ത്യൻ അവസ്ഥയിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മൂലമാണ് ഇതുണ്ടായതെന്നും അതിനാൽ ഇടതുപക്ഷം ക്ഷമ കാണിക്കേണ്ട സമയമാണ് കടന്നുപോകുന്നതെന്നും സി.പി.ഐ സെൻട്രൽ കമ്മിറ്റി അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ.എം. സീതി, യു.പി. ജോസഫ്, കെ. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.