മണ്ണാര്‍ക്കാട്: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് മധുവിന്റെ അമ്മ മല്ലി. എല്ലാവരും കുറ്റക്കാരാണെന്നും എല്ലാവർക്കും ശിക്ഷ ലഭിക്കാൻ അപ്പീലിന് പോകുമെന്നും അവർ പറഞ്ഞു.
മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടാതെ മധുവിന് നീതി ലഭിക്കില്ലെന്ന് സഹാദരി സരസു പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്രയും താഴേക്കിടയില്‍ നിന്നും പോരാടി നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സുപ്രീംകോടതി വരെ പോകും. ഒരുപാട് ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും. മുഴുവന്‍ പ്രതികളെയും ശിക്ഷിക്കാതെ എന്റെ മധുവിന് നീതി കിട്ടില്ല -സഹോദരി പറഞ്ഞു. ഇപ്പോഴും ഭീഷണികള്‍ തുടരുന്നുണ്ട്. അത് ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒരുപാട് പേര്‍ സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
മധുവിനെ മോഷണം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി വിധിച്ചത്. അഞ്ച് വർഷം നീണ്ട വിചാരണ നടപടികൾക്ക് ശേഷമാണ് കോടതി വിധി. പ്രതിപ്പട്ടികയിലുള്ള 16 പേരില്‍ 4,11 പ്രതികളെ വെറുതെവിട്ടു. പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവാണ് ശിക്ഷ. ശേഷിക്കുന്ന 13 പേരുടെ ശിക്ഷാവിധി നാളെയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.