തൃശൂർ: മധുരം നിറച്ച മലയാളത്തിെൻറ അമ്പത്തിയൊന്ന് അക്ഷരങ്ങൾ ചേർത്ത്നിർത്തി ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ച് -എം.എൻ.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമർപ്പിക്കുന്ന ‘അക്ഷരവീടി’ലെ ആദ്യത്തേതായ ‘അ’വീട് സമർപ്പണത്തിന് ഒരുങ്ങി. സ്കൂൾ കോളജ് തലം മുതൽ മെഡലുകൾ വാരിയണിഞ്ഞ് കായിക രംഗത്ത് കേരളത്തിെൻറ പെരുമ വാേനാളം ഉയർത്തിയ തൃശൂർ തളിക്കുളത്തെ കായിക താരം രഖിൽ ഘോഷിനുള്ള വീടാണ് പദ്ധതിയിൽ ആദ്യമായി പൂർത്തിയായത്്.
ഇൗ മാസം 16ന് വൈകീട്ട് ആറിന് സ്നേഹതീരത്ത് മന്ത്രി എ.സി. മൊയ്തീൻ വീട് സമർപ്പിക്കും. ‘അമ്മ’ജനറൽ സെക്രട്ടറി നടൻ മമ്മൂട്ടി മുഖ്യാതിഥിയാവും. ഗീത ഗോപി എം.എൽ.എ, യു.എ.ഇ എക്സ്ചേഞ്ച്-ഇന്ത്യ ൈവസ് ചെയർമാൻ ജോർജ് ആൻറണി, പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സംഘാടക സമിതി രക്ഷാധികാരിയുമായ ഡോ. സുഭാഷിണി മഹാദേവൻ, മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ജി. ശങ്കർ, മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ തുടങ്ങിയവർ പെങ്കടുക്കും. തുടർന്ന് പ്രശസ്ത ഗായകൻ ഷഹബാസ് അമൻ പാടും.
പ്രമുഖ വാസ്തുശിൽപി ജി. ശങ്കറിെൻറ രൂപകൽപ്പനയിൽ ഇൗ വർഷം ഏപ്രിൽ 15ന് തുടക്കം കുറിച്ചതാണ് ‘അക്ഷരവീട്’. കേരളത്തിെൻറ സാമൂഹിക ഊഷ്മളതയെ ഊട്ടിയുറപ്പിക്കുക എന്നതാണ് ‘അക്ഷരവീട്’സമർപ്പണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നമ്മുടെ ആസ്വാദനങ്ങളേയും കാഴ്ചകളേയും രൂപപ്പെടുത്തുകയും മലയാളത്തിെൻറ പേരും പെരുമയും ആവോളം ഉയർത്തുകയും ചെയ്ത കലാകാരന്മാർ, കളിമൈതാനങ്ങളിലും മത്സരവേദികളിലും സാമൂഹികരംഗത്തും പരിസ്ഥിതിക്കൊപ്പം ജീവിതം സമർപ്പിച്ചവർ തുടങ്ങി നിരവധി പ്രതിഭകളുണ്ട്. ഇവരിൽ ജീവിതവഴികളിൽ മുന്നേറാൻ കഴിയാതെ പോയവർക്കുള്ള ആദരവും അംഗീകാരവുമാണ് ഈ സംരംഭം -അവർ പറഞ്ഞു. വീടിന് ആവശ്യമായ ഫർണിച്ചർ തളിക്കുളം പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സുമനസ്സുകളും ചേർന്ന് നൽകും.
അക്ഷരവീട് പദ്ധതിയിൽ 51 വീടുകളാണ് നിർമിക്കുക. മലയാള സിനിമയിലെ ആദ്യകാല നടി ജമീല മാലിക്കിന് പദ്ധതിയിലെ രണ്ടാമത്തെതായ ‘ആ’വീട് തിരുവനന്തപുരത്ത് ഉടൻ സമർപ്പിക്കും. വാടക വീട്ടിൽ താമസിക്കുേമ്പാഴും വൻ പുസ്തക ശേഖരവുമായി ലെൻഡിങ് ലൈബ്രറി നടത്തുന്ന വയനാട് പനമരത്തെ അഭിനുവിനും പിതാവ് അജിത്കുമാറിനുമാണ് മൂന്നാമത്തെ വീട്. ഫുട്ബാൾ താരമായ മലപ്പുറം അരീക്കോെട്ട കെ. മെഹബൂബിനും കായിക താരമായ തിരുവനന്തപുരം പാറശ്ശാലയിലെ വി.ആർ. സവിതക്കുമുള്ള നാലാമത്തേയും അഞ്ചാമത്തേയും വീടുകളുടെയും നിർമാണവും ആരംഭിച്ചു.
തളിക്കുളത്ത് വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. സി.എൻ. ജയദേവൻ എം.പി, ഗീത ഗോപി എം.എൽ.എ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ ചുമതല വഹിക്കുന്ന എം.കെ. ബാബുവാണ് ചെയർമാൻ. േഡാ. സുഭാഷിണി മഹാദേവൻ, സംഘാടക സമിതി ജനറൽ കൺവീനർ ജഹർഷ കബീർ, മാധ്യമം അസിസ്റ്റൻറ് പി.ആർ മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.