ജോലി കഴിഞ്ഞ്​ വീട്ടി​േലക്ക്​​ മടങ്ങിയ മാധ്യമപ്രവർത്തകന്​ നേരെ ആൾക്കൂട്ട ആക്രമണം

ജോലി കഴിഞ്ഞ്​ വീട്ടി​േലക്ക്​​ മടങ്ങിയ മാധ്യമപ്രവർത്തകന്​ നേരെ ആൾക്കൂട്ട ആക്രമണം

കോഴിക്കോട്​: ജോലി കഴിഞ്ഞ്​ രാത്രി വീട്ടിലേക്ക്​ മടങ്ങിയ മാധ്യമപ്രവർത്തകന്​ നേരെ ലോക്​ഡൗൺ നിയമങ്ങൾ ലംഘിച്ചെത്തിയവരുടെ സദാചാര ഗുണ്ട ആക്രമണം. ‘മാധ്യമം’ ദിനപത്രം കോഴിക്കോട്​ ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെയാണ്​ നരിക്കുനിക്കടുത്ത്​ കാവുംപൊയിലിൽ ആൾക്കുട്ടം ആക്രമിച്ചത്​. ബുധനാഴ്​ച രാത്രി പത്ത്​ മണിക്ക്​ പൂനുരിലെ വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ ഒരു വിഭാഗം നാട്ടുകാർ അഴിഞ്ഞാടിയത്​. മോഷ്​ടാവെന്ന്​ പറഞ്ഞായിരുന്നു മുക്കാൽ മണിക്കൂറോളം നടുറോഡിൽ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും.  സംഭവത്തിൽ കൊടുവള്ളി പൊലീസ്​ കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്.

ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ സ്​കൂട്ടറിൽ പോകുന്നതിനിടെ ഫോണിലേക്ക്​ വിളി വന്നപ്പോൾ  വണ്ടി നിർത്തി കാൾ റദ്ദാക്കി വീണ്ടും യാത്രതുടരുന്നതിനിടെയാണ്​ കാവുംപൊയിൽ സ്വദേശി അതുൽ ഭീഷണിയുമായി ആദ്യമെത്തിയത്​. മോഷ്​ടാവല്ലെന്ന്​  പത്രക്കാരനാണെന്ന്​ പറഞ്ഞിട്ടും ഇയാൾ കൂടുതൽ പേരെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം 15ഓളം പേർ വടിയുമായെത്തി ബിനീഷിനെ കാര്യമറിയാതെ കയ്യേറ്റം ചെയ്യുകയായിരുന്നു. 

പിന്നീട്​ പലഭാഗങ്ങളിൽ നിന്നും നാട്ടുകാർ റോഡിലേക്ക്​ കുതിച്ചെത്തി അപമാനം തുടർന്നു. നൂറോളം പേരാണ്​ ഒടുവിൽ സ്​ഥലത്തുണ്ടായിരുന്നത്​. മാസ്​ക്​ ധരിക്കാത്തവരായിരുന്നു ഇതിൽ ഭൂരിപക്ഷവും. മോഷ്​ടാവിനെ പിടി​െച്ചന്ന്​ പറഞ്ഞ്​ ബിനീഷി​​​െൻറ ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്​തതായി കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ സ്​ഥലത്ത്​ നിന്ന്​ പോകാനൊരുങ്ങുന്നതിനി​െട ഗുണ്ടസംഘം സ്​കൂട്ടറി​​​െൻറ താക്കോൽ ഊരിമാറ്റി മാറ്റി വണ്ടി തടഞ്ഞിട്ടു. സ്​ഥലത്തെത്തിയ പഞ്ചായത്ത്​ അംഗം വേണുഗോപൽ പ്രശ്​നം പരിഹരിക്കുന്നതിന്​ പകരം വഷളാക്കാനാാണ്​ ശ്രമിച്ചതെന്ന്​ പരാതിയിൽ പറയുന്നു. ഏഴ്​മണിക്ക്​ ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നായിരുന്നു വിഷയമറിഞ്ഞ്​ വിളിച്ച കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ടിനോട്​ പഞ്ചായത്ത്​ അംഗത്തി​​​െൻറ പ്രതികരണം. ​െകാടുവള്ളി പോലീസാണ്​ തങ്ങളെ നാട്ടിലെ കാവലിന്​ ചുമതലപ്പെടുത്തിയതെന്നുമായിരുന്നു വേണുഗോപാലി​​​െൻറ നിലപാട്​. 

​െകാടുവള്ളി സി.ഐ പി. ചന്ദ്രമോഹനെ ബിനീഷ്​ വിളിച്ചതിനെ തുടർന്ന്​ ​​െപാലീസ്​ സംഘം എത്തി. മോഷ്​ടാക്കളുടെ ശല്യമുള്ളതിനാലാണ്​ നാട്ടുകാർ ഇടപെട്ടതെന്ന്​ സ്​ഥലത്തെത്തിയ ഗ്രേഡ്​ എസ്​.ഐയും പൊലീസുകാരും പറഞ്ഞു. മൂക്കാൽ മണിക്കൂറോളം അപമാനിച്ച ശേഷം ഒടുവിൽ വിട്ടയക്കുകയായിരുന്നു. ബിനീഷ്​ വ്യാഴാഴ്​ച രാവിലെ കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.  

ശക്തമായ നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ.
കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ‘മാധ്യമം’ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി. ബിനീഷിനെ കാവുംപൊയിലില്‍ വച്ച് തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡും സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും കാട്ടിയിട്ടും അതൊന്നും കൂട്ടാക്കാതെ കുറ്റവാളിയെ പോലെ ബിനീഷിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ഈ ആള്‍ക്കൂട്ടം ചെയ്തത്. മാധ്യമപ്രവര്‍ത്തനം അവശ്യസര്‍വീസിന്റെ ഭാഗമായാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാരത്തെ ഒരുതരത്തിലും തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി തന്നെ പലവട്ടം പറഞ്ഞതുമാണ്. കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ച് ഒരു സംഘം പേര്‍ കൂട്ടം കൂടി നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പോലീസി​​​െൻറ പണി നാട്ടുകാര്‍ ഏറ്റെടുക്കുന്നത് അരാജകത്വത്തിലേക്ക് വഴി തെളിക്കും. അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ട്​ എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു.

ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണം -എം.ജെ.യു
കോഴിക്കോട്:  ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമം സീനിയർ റിപ്പോർട്ടർ സി. പി. ബിനീഷിനെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാധ്യമം ജേർണലിസ്റ്റ് യൂനിയൻ പ്രസിഡൻ്റ് എൻ. രാജേഷും സെക്രട്ടറി ഹാഷിം എളമരവും ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്രൃം തടയും വിധം ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണവും നടത്തുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അധികാരികൾ വിഷയം ഗൗരവത്തിലെടുത്ത് ഇടപെടണമെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Madhyamam Journalist Attacked in Kozhikkod-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.