കോഴിക്കോട്: മാധ്യമം ജേണലിസ്റ്റ് യൂനിയൻ 2020-21 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി കെ.എ. സൈഫുദ്ദീൻ (പ്രസി.), എ.വി. ഷെറിൻ, വൈ. മുഹമ്മദ് റാഫി (വൈസ് പ്രസി.), പി.പി. ജുനൂബ് (സെക്ര.), ഐ. സമീൽ, ടി. നിഷാദ് (ജോ. സെക്ര.), എ. ബിജുനാഥ് (ട്രഷ.) എന്നിവരെ ജനറൽ ബോഡി തെരഞ്ഞെടുത്തു.
നിർവാഹക സമിതി അംഗങ്ങൾ: പി.സി. സെബാസ്റ്റ്യൻ, എൻ.എസ്. നിസാർ, എ.ടി. മൻസൂർ, സി.പി. ബിനീഷ്, ബൈജു കൊടുവള്ളി, കെ.ടി. വിബീഷ്, എം. ഷിയാസ്, പി.പി. പ്രശാന്ത്, സുരേഷ് കുമാർ, കെ. സുൽഹഫ്, വി. ഗാർഗി, ടി. ഇസ്മാഈൽ.
എൻ. രാജേഷ് നഗറിൽ ചേർന്ന യോഗത്തിൽ പി.പി. ജുനൂബ് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി ഉദ്ഘാടനംചെയ്തു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ റദ്ദുചെയ്യുന്ന പുതിയ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും പത്രപ്രവർത്തകരുടെ തൊഴിലും അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ് ഖാൻ ആശംസയർപ്പിച്ചു. ഹാഷിം എളമരം പ്രവർത്തന റിപ്പോർട്ടും ബിജുനാഥ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുരസ്കാര ജേതാക്കൾക്ക് ഉപഹാരം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.