കൊച്ചി: ‘മാധ്യമം’ ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറായി കെ.പി. റെജിയെയും സെക്രട്ടറിയായി എ.ടി. മൻസൂറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സി.എ.എം. കരീം, വി. മുഹമ്മദലി (വൈസ് പ്രസി). സക്കീർ ഹുസൈൻ, പി. അഭിജിത്ത് (ജോ. സെക്ര), എ. ബിജുനാഥ് (ട്രഷ), പി.എ. അബ്ദുൽ ഗഫൂർ, എൻ. പദ്മനാഭൻ, എൻ. രാജേഷ്, കെ.എ. സൈഫുദ്ദീൻ, ബി.കെ. ഫസൽ, കെ. കണ്ണൻ, പി.സി. സെബാസ്റ്റ്യൻ, എം.വൈ. മുഹമ്മദ് റാഫി, എൻ.എസ്. നിസാർ,കെ. നൗഫൽ, എം. ഷിയാസ്, സുഗതൻ പി. ബാലൻ, ബൈജു കൊടുവള്ളി, പി.പി. പ്രശാന്ത്, ടി.പി. സുരേഷ്കുമാർ, െഎ. സമീൽ, എൻ. രാജീവ്, ഷമീർ ഹമീദലി, ജോൺ പി. തോമസ് (നിർവാഹക സമിതി അംഗങ്ങൾ).
എറണാകുളം വൈ.എം.സി.എ ഹാളിൽ ചേർന്ന വാർഷിക സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വി.പി. റജീന (ചെയർപേഴ്സൻ), പി. ജസീല (കൺ), അനുശ്രീ എന്നിവരടങ്ങിയ വനിത കമ്മിറ്റിയും രൂപവത്കരിച്ചു. എൻ. രാജേഷ്, ജോൺ പി. തോമസ് എന്നിവർ തെരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു.
യൂനിറ്റ് കമ്മിറ്റി ഭാരവാഹികളായി തിരുവനന്തപുരം: ഇ.പി ഷെഫീഖ് (കൺ.), എം.ഷിബു (ജോ.കൺ.), കോട്ടയം: എബി തോമസ്(കൺ), എം. ഷിയാസ്(ജോ.കൺ), കൊച്ചി: പി.എ. സുബൈർ (കൺ.), എം.യു. അൻവാറുൽ ഹഖ് (ജോ.കൺ.), തൃശൂർ: പി.എ.എം ബഷീർ (കൺ.), പി.പി. പ്രശാന്ത് (ജോ.കൺ.), മലപ്പുറം: നൗഷാദ് കുന്നക്കാവ് (കൺ.), കെ.പി.എം. റിയാസ് (ജോ.കൺ.), കോഴിക്കോട്: എം.പി. രാധാകൃഷ്ണൻ (കൺ.)വി.സ്വാലിഹ്, കെ.ടി. വിബീഷ് (ജോ.കൺ.), കണ്ണൂർ: ടി. ഇസ്മാഇൗൽ (കൺ.), ടി.വി. സ്വാലിഹ് (ജോ.കൺ.) എന്നിവരെ നേരത്തേ തെരഞ്ഞെടുത്തിരുന്നു.
കേരള പത്രപ്രവർത്തക യൂനിയൻ പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ സമ്മേളനം ഉദ്ഘാടനം െചയ്തു. മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. സൈഫുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ. കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. പദ്മനാഭൻ, വി. മുഹമ്മദലി, ഹാരിസ് കുറ്റിപ്പുറം, എ.ടി. മൻസൂർ എന്നിവർ സംസാരിച്ചു. ട്രഷറർ എ. ബിജുനാഥ് വരവുചെലവ് കണക്ക് അവതരിപ്പിച്ചു.
വൈസ് പ്രസിഡൻറ് സി.എ.എം. കരീം സ്വാഗതവും കൊച്ചി യൂനിറ്റ് കമ്മിറ്റി കൺവീനർ ടി.ബി. രതീഷ് കുമാർ നന്ദിയും പറഞ്ഞു. എം.ജെ. ബാബു, സി.എം. നൗഷാദലി, എം.എം. യൂസഫ്, ജോൺ പി. തോമസ്, ഇഖ്ബാൽ ചേന്നര, പ്രജീഷ് റാം, സക്കീർ ഹുസൈൻ, അബ്ദുല്ല മട്ടാഞ്ചേരി, സൂഫി മുഹമ്മദ്, ബിജുചന്ദ്രശേഖർ, റസാഖ് താഴത്തങ്ങാടി, എൻ.എസ്. നിസാർ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. മാധ്യമപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനു പുതിയ വേജ്ബോർഡ് രൂപവത്കരിക്കണമെന്നും ഇലക്ട്രോണിക് മാധ്യമങ്ങളെ വേജ്ബോർഡ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. അവാർഡ് ജേതാക്കൾക്ക് യൂനിയെൻറ ഉപഹാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.