കോഴിക്കോട്: ദീർഘകാലത്തെ സേവനത്തിനുശേഷം പാലക്കാട് ബ്യൂറോ ചീഫ് റിപ്പോർട്ടർ ടി.വി. ചന്ദ്രശേഖരനും കോഴിക്കോട് ഓഫിസിലെ ലീഗൽ വിഭാഗം സീനിയർ മാനേജർ വി.ടി. മുഹമ്മദ് ജലീലും മാധ്യമത്തിൽനിന്ന് വിരമിച്ചു.
തൃശൂർ സ്വദേശിയായ ടി.വി. ചന്ദ്രശേഖരൻ 1987 നവംബർ 25നാണ് മാധ്യമം ദിനപത്രം പത്രാധിപസമിതി അംഗമായി ചേർന്നത്. സേവനത്തിെൻറ കൂടുതൽ കാലവും പാലക്കാട് ബ്യൂറോയിൽ റിപ്പോർട്ടറായിരുന്നു. തൃശൂർ, എറണാകുളം ബ്യൂറോകളിലും കോഴിേക്കാട് െഡസ്കിലും ജോലിചെയ്തു. 1991ൽ പാലക്കാട്ട് നടന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിൽ മികച്ച റിപ്പോർട്ടർക്കുള്ള ജേസീസ് അവാർഡ് നേടി. എൽ. െഎ.സി ഉദ്യോഗസ്ഥ ഇ. സുധയാണ് ഭാര്യ. കെ.പി.എം.ജി കൊച്ചി അസി.മാനേജർ സുരേഷ് ചന്ദ്രൻ, െചന്നൈ ഡിസൈനർ ഫ്രഷ് വർക്കിലെ സുധീഷ് ചന്ദ്രൻ എന്നിവരാണ് മക്കൾ.
വി.ടി. മുഹമ്മദ് ജലീൽ 1993ലാണ് മാധ്യമം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ചേർന്നത്. മലപ്പുറം കൽപകഞ്ചേരി സ്വദേശിയായ അദ്ദേഹം കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് യൂനിറ്റുകളിൽ ജോലി ചെയ്തു. എം.കെ. ലൈലയാണ് ഭാര്യ. ജയ്സൽ ആഷിഖ്, ജംഷീൽ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.