തൃശൂര്‍: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ അംബേദ്കര്‍ മാധ്യമ പുരസ്‌കാരത്തിന് ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ ആർ. സുനിൽ അർഹനായി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ പുറത്തു കൊണ്ടുവരികയും പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താൻ തെൻറ മേഖലയെ ഉപയോഗപ്പെടുത്തുകയും ചെയ്തതിനാണ് സുനിലിനെ െതരഞ്ഞെടുത്തെതന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കവിയും സംവിധായകനുമായ ഇഞ്ചക്കാട് ബാലചന്ദ്രനെയും ‘മംഗളം’ തൃശൂർ ബ്യൂറോ റിപ്പോർട്ടർ ഇ.പി. കാര്‍ത്തികേയനെയും ആദരിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് അവാർഡ് വിതരണം. രോഹിത് വെമുെലയുടെ സ്മരണക്ക് കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സര ജേതാക്കൾക്കുള്ള സമ്മാനം രോഹിതിെൻറ അമ്മ രാധിക വെമുലെ നൽകും.
എസ്.ഡി.പി.െഎ ദേശീയ ജനറല്‍ സെക്രട്ടറി എം.കെ. ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ, ജില്ല പ്രസിഡൻറ് പി.ആർ. സിയാദ്, ജില്ല ജനറല്‍ സെക്രട്ടറി ഇ.എം. ലത്തീഫ്, അബ്ദുൽ റഷീദ് കാളത്തോട് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.