പീഡനശ്രമം: മദ്റസ അധ്യാപകന്‍ അറസ്റ്റില്‍

കൂറ്റനാട്: വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ മദ്റസ അധ്യാപകനെ ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൂത സ്വദേശി കോരാമ്പി വീട്ടില്‍ നാസര്‍ (52) ആണ് അറസ്റ്റിലായത്.

ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്റസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു നാസര്‍. ഇതിനിടെ ജനുവരിമാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടയിലാണ് വിവരം അറിയുന്നത്.

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചാലിശേരി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Madrasa teacher arrested under POCSO act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.