മജിസ്ട്രേറ്റിന്‍െറ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം –ദലിത് സംഘടനകള്‍

കാസര്‍കോട്: ജില്ല മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്‍െറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി 16 ദലിത് സംഘടനകള്‍ രൂപംനല്‍കിയ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സുള്ള്യ പൊലീസിന് സംഭവത്തില്‍ ഇതില്‍ ഉത്തരവാദിത്തമുണ്ട്. മജിസ്ട്രേറ്റിന്‍റ ഫോണ്‍ പിടിച്ചുവെക്കുകയും മര്‍ദിക്കുകയും ചെയ്തു. മജിസ്ട്രേറ്റിനെ സുള്ള്യയിലത്തെിച്ച അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം. ബന്ധുവായ സഹായിയുടെ ഫോണാണ് മജിസ്ട്രേറ്റ് ഉപയോഗിച്ചിരുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ ഫോണിലേക്ക് മൂന്നു വിളികള്‍ വന്നിട്ടുണ്ട്. ഇതിനുശേഷമാണ് മജിസ്ട്രേറ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്.

രാവിലെ വ്യായാമത്തിനായി സഹായിയോടൊപ്പം പുറത്തുപോയ മജിസ്ട്രേറ്റ് കട്ടന്‍ചായയും മറ്റും കുടിച്ചാണ് തിരിച്ചുവന്നത്. ഒമ്പതുമണിക്ക് ശേഷമാണ് സഹായിയെ ചായവാങ്ങാന്‍ പുറത്തേക്ക് പറഞ്ഞയച്ചത്. പുറത്തുപോയ സഹായി പെട്ടെന്നുതന്നെ ചായയുമായി തിരിച്ചുവന്നപ്പോഴാണ് മജിസ്ട്രേറ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മജിസ്ട്രേറ്റിനെ മൂന്നാംമുറക്ക് വിധേയനാക്കിയെന്ന് ആരോപണമുള്ള സുള്ള്യയിലെ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

 മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്‍ കൂട്ടുകാരോടൊപ്പമാണ് സുള്ള്യയിലത്തെിയതെങ്കില്‍ അദ്ദേഹം മാത്രമാണോ മദ്യപിച്ചിരുന്നത് എന്നകാര്യവും അന്വേഷിക്കണം. സ്വന്തംനാടായ തൃശൂരിലേക്ക് പോകാന്‍ മജിസ്ട്രേറ്റ് അനുമതി വാങ്ങിയിരുന്നു. പിന്നെയെങ്ങനെയാണ് മജിസ്ട്രേറ്റ് സുള്ള്യയിലത്തെിയത് എന്നത് പരിശോധിക്കണം.
മരിച്ച മജിസ്ട്രേറ്റിനോട് ഒൗദ്യോഗികമായ ഒരു ബഹുമാനമോ ആദരവോ നീതിന്യായവിഭാഗം കാണിച്ചിട്ടില്ല. സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ ഒരു കറുത്തതുണിപോലും ഷര്‍ട്ടില്‍ കുത്താന്‍ തയാറാകാതിരുന്നത് മരിച്ച മജിസ്ട്രേറ്റ് ദലിതനായതുകൊണ്ടാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജോയന്‍റ് കണ്‍വീനര്‍ ഒ.കെ. പ്രഭാകരന്‍, ട്രഷറര്‍ എസ്. ബിന്ദുമോള്‍, സജീവന്‍ പുളിക്കൂര്‍, അജക്കൊട് വസന്തന്‍, കെ. ദിവ്യ തുടങ്ങിയവര്‍  സംബന്ധിച്ചു.

Tags:    
News Summary - magistrate death-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.