സൗത്ത് കൊടിയത്തൂർ ഈങ്ങലീരി ജുമാ മസ്ജിദിന്റെ ഖബർസ്ഥാൻ പൊളിച്ച നിലയിൽ

റോഡ് വികസനത്തിനായി ഖബർസ്ഥാന്റെ ഭാഗം വിട്ടുനൽകി മഹല്ല് കമ്മിറ്റി

കൊടിയത്തൂർ (കോഴിക്കോട്): റോഡ് വികസനത്തിനായി ഖബർസ്ഥാന്റെ ഭാഗം വിട്ടുനൽകി മഹല്ല് കമ്മിറ്റി. സൗത്ത് കൊടിയത്തൂർ ഈങ്ങലീരി ജുമാമസ്ജിദ് അധികാരികളാണ് മണ്ണാശ്ശേരി ചുള്ളിക്കാപറമ്പ് റോഡ് വികസനത്തിനായി പള്ളിക്ക് സമീപമുള്ള ഖബർസ്ഥാന്‍റെ മുൻഭാഗം വിട്ടു നൽകിയത്.

കഴിഞ്ഞദിവസം വികസനത്തിനായി പൊളിച്ചപ്പോൾ ഇവിടെ സംസ്കരിച്ചിരുന്ന മൃതദേഹങ്ങൾ മറ്റൊരിടത്തേക്ക് ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാറ്റുകയായിരുന്നുവെന്ന് പള്ളി കമ്മിറ്റി പ്രസിഡൻറ് യാക്കൂബ് ഫൈസി പറഞ്ഞു.

കേരള സർക്കാർ കിഫ്ബി ഫണ്ടിൽനിന്നും 36 കോടി രൂപ അനുവദിച്ച മണാശ്ശേരി കൊടിയത്തൂർ ചുള്ളിക്കാപറമ്പ് റോഡിന്‍റെ ഭാഗമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ റോഡ് പ്രവൃത്തിയിലെ മെല്ലെ പോക്കിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു.

Tags:    
News Summary - Mahal Committee gave land for road development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.