ലഹരിക്കെതിരെ മഹല്ല് ജമാഅത്ത് കൗൺസിൽ കാമ്പയിൻ സംഘടിപ്പിക്കും

ആലുവ: സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ റബീഅ് കാമ്പയിന്‍റെ ഭാഗമായി ജില്ലകളിൽ സെമിനാറുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാൻ മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഒക്ടോബർ ഒന്നിന് ആരംഭിക്കും. സ്കൂൾ സമയമാറ്റ നിർദേശം പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി. വിക്ഷയം ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്യണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫാറൂഖ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ.ഉബൈസ് സൈനുലബ്ദീൻ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തി. അഡ്വ: പി.കെ.മുഹമ്മദ്, സിറാജുദ്ദീൻ മാലേത്ത്, കൊച്ചുമുഹമ്മദ് തുറവൂർ, അബൂൽ സലാം കാക്കനാട് , അലി മാനിപുരം, സി.കെ.സി.അബു കൊടുവള്ളി, ഉബൈസ് അബൂബക്കർ മാള, പി.അബ്ദുൽ ഖാദർ, എ.എ.ഉമ്മർ, കെ.എച്ച്.ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Mahal Jamaat Council will organize a campaign against drug addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.