മഹാരാജാസ് കോളജ് നാളെ തുറക്കും;സുരക്ഷ ശക്തമാക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്‌

മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

ആറുമണിക്ക് കോളജ് ഗേറ്റ് അടക്കും, അതിന് ശേഷം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുറച്ച് ദിവസം കൂടി കോളജിൽ പൊലീസി​െൻറ സാന്നിധ്യമുണ്ടാകും. 

ഇക്കഴിഞ്ഞ 18നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. എസ്.എഫ്.ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തി​െൻറ പശ്ചാത്തലത്തിലാണ് തീരുമാനം. എറണാകുളം മഹാരാജാസ് കോളജിൽ എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കാമ്പസിൽ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാർഥികളുമായി സംഘർഷമുണ്ടാകുയായിരുന്നു.

Tags:    
News Summary - Maharajas College will open tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.