തിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, വിദഗ്ധ മെഡിക്കൽ സംഘത്തെ ബംഗളൂരുവിലേക്ക് അയക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി.ഡി.പി സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ നിരൂപകൻ ഭാസുരേന്ദ്ര ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.ഡി.പി ജില്ല പ്രസിഡൻറ് ഷാഫി നദ്‌വി അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി കല്ലറ നാളിനാക്ഷൻ, വൈസ് ചെയർമാൻ വർക്കല രാജ്, സജീദ് ഖാലിദ് (വെൽഫെയർ പാർട്ടി) അബ്ദുൽ റഷീദ്( മെക്ക), ശ്രീജ നെയ്യാറ്റിൻകര, അബ്ദുസ്സലാം മൗലവി, മജീദ് നദ്‌വി, ശശികുമാരി വർക്കല, നടയറ ജബ്ബാർ, എ.എൽ.എം. കാസിം, നഗരൂർ അഷറഫ്, പൂവച്ചൽ സലിം, പ്ലാമൂട്ടിൽ നവാസ്, സത്താർ പള്ളിത്തെരുവ്, സജാദ് റഹ്മാൻ, ശ്രീകാര്യം സുധീർ, പീരു മുഹമ്മദ്, റാഹത്ത് സഫറുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.