കെ.കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തെ വടകരയിലെ ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ നേരിടുമെന്ന് മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: വടകര പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തെ വടകരയിലെ ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ നേരിടുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ടുള്ള സൈബർ ആക്രമണമാണ് കെ.കെ ശൈലജക്കെതിരെ യു.ഡി.എഫ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ.

അങ്ങേയറ്റം നീചവും നിന്ദ്യവുമായ വ്യാജപ്രചരണങ്ങളും അശ്ലീല പരാമർശങ്ങളുമാണ് ശൈലജക്കെതിരെ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത അത്രയും ക്രൂരമായ അധിക്ഷേപങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് കെ.കെ ശൈലജ തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലും അവരുടെ അന്തസിനെ അപമാനിക്കുന്ന തരത്തിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് കെ. കെ ശൈലജ. ഈ അശ്ലീല കമന്റുകളെ ഒറ്റപ്പെട്ട സംഭവമായി കണക്കിലെടുക്കാൻ സാധിക്കില്ല. ഇത് തികച്ചും സംഘടിതവും യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടും കൂടി നടക്കുന്നതാണ്. ലോകമാകെ അംഗീകരിക്കപ്പെട്ട ഒരു വ്യക്തിത്വത്തെ ഇത്തരത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങളെ വടകരയിലെ ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ നേരിടുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Mahila Association says people of Vadakara will face cyber attack against KK Shailaja through ballot box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.