ചേർത്തല: തലയെടുപ്പുള്ള ആനകൾക്ക് ആരാധകർ ഏറെയുള്ള ഇടമാണ് കേരളം. എന്നാൽ, ആന പാപ്പാന് ഏഴുലക്ഷം ഫാൻസ് എന്നത് അത്ഭുതമായി തോന്നാം. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ വരെ അഭിനയിച്ച ചിറയ്ക്കൽ കാളിദാസെൻറ ഒന്നാം പാപ്പാൻ ശരത്താണ് സമൂഹ മാധ്യമ ആരാധകരുടെ എണ്ണത്തിൽ ചരിത്രം കുറിക്കുന്നത്. വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ കളവംകോടം വടശ്ശേരി വെളിയിൽ പുരുഷോത്തമെൻറ മകനാണ് 28കാരനായ കെ.പി. ശരത്.
തൃശൂർ ചിറയ്ക്കൽ മധുവിെൻറ ഉടമസ്ഥതയിലുള്ള ചിറയ്ക്കൽ കാളിദാസൻ കേരളത്തിലെ ആനകളിൽ ഏറ്റവും ഉയരം കൂടിയതും ആകാരവടിവും ഉള്ളതാണ്. അതുകൊണ്ട് തന്നെ സിനിമാക്കാർ ആദ്യം തേടുന്ന ആനയും ചിറയ്ക്കൽ കാളിദാസനാണ്.
ജയറാം നായകനായി അഭിനയിച്ച പട്ടാഭിഷേകം, ജയസൂര്യ നായകനായി അഭിനയിച്ച പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ കൂടാതെ ഷാറൂഖ് ഖാൻ നായകനായ ദിൽസേ എന്ന ഹിന്ദി ചിത്രത്തിൽ വരെ അഭിനയിച്ച് താരപരിവേഷമുള്ള ആനയാണിത്. ബാഹുബലിക്ക് ശേഷമാണ് കാളിദാസനൊപ്പം ശരത്തും ഹീറോപരിവേഷം നേടിയത്.
12ാം വയസ്സിൽ തുടങ്ങിയതാണ് ശരത്തിെൻറ ആനക്കമ്പം. കലവൂർ ജി. കൃഷ്ണപ്രസാദിെൻറ ഉടമസ്ഥതയിലുള്ള കുട്ടികൃഷ്ണെൻറ മൂന്നാം പാപ്പാനായാണ് രംഗപ്രവേശം. തുടർന്ന് കുളമാക്കിൽ സീതാരാമൻ, ഊരയിൽ പാർത്ഥൻ, കീഴൂട്ട് വിശ്വനാഥൻ, ഓമല്ലൂർ ആദികേശവൻ, ഓമല്ലൂർ ശങ്കരനാരായണൻ, ഓമല്ലൂർ ഉണ്ണിക്കുട്ടൻ, ഓമല്ലൂർ നന്ദൻ എന്നീ ആനകളുടെ ചട്ടക്കാരനായി. ഒടുവിലാണ് ചിറയ്ക്കൽ കാളിദാസിെൻറ തലയെടുപ്പിനൊപ്പം ചേർന്നത്.
30ൽ താഴെ പ്രായവും പത്തടിയോളം ഉയരവും തലയെടുപ്പുമുള്ള 'ഒറ്റപ്പാളി' ഇനത്തിൽപ്പെട്ടതായതിനാലാണ് തൃശൂർ പൂരത്തിൽ കാളിദാസനും ശരത്തും താരമാകുന്നത്. ഒരുകൂട്ടം ആരാധകർ കാളിദാസനെയും ശരത്തിനെയും ഉൾപ്പെടുത്തി പാട്ട് ചിത്രീകരിച്ച് യൂട്യൂബിൽ പ്രദർശിപ്പിച്ചപ്പോൾ ഏഴ് ലക്ഷം പേരാണ് കണ്ടത്. എങ്കിലും ശരത്തിന് ഒരു ദുഃഖമുണ്ട്... കുടുംബജീവിതം തുടങ്ങാൻ ആരും മുന്നോട്ട് വരുന്നിെല്ലന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.