തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകളുടെ ഉന്നമനത്തിന് മുഖ്യപരിഗണന നൽകിയുള്ള വികസന പദ്ധതികൾ ആസൂത്രണം ചെത് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി പറഞ്ഞു.
സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ്, സിംഗിൾ മദർ തുടങ്ങിയവെരയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന വനിത വികസന കോർപറേഷൻ ചെയർപേഴ്സണായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
അഞ്ച് വർഷത്തിനിടെ സംസ്ഥാന വനിത വികസന കോർപറേഷൻ സ്ത്രീമുന്നേറ്റരംഗത്ത് വൻ വികസന കുതിപ്പാണ് നടത്തിവരുന്നത്. ഇനിയും കരുത്തോടെ അത് മുന്നോട്ട് കൊണ്ട് പോകുകയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 600 കോടിയിൽപരം രൂപയാണ് വനിതവികസന കോർപറേഷൻ വഴി വിവിധ പദ്ധതികൾക്കായി നൽകിയിട്ടുള്ളത്. അതിന്റെ തുടർ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ലക്ഷ്യമെന്നും റോസക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.