സന്ദീപ് വാര്യർ, മേജർ രവി

‘ഞാൻ സന്ദീപിനോട് പറഞ്ഞതാ, മോനേ നീയൊന്ന് വെയ്റ്റ് ചെയ്യ് എന്ന്’; സന്ദീപ് വാര്യർ സി.പി.എമ്മിൽ പോകില്ലെന്ന് മേജർ രവി

ചേലക്കര: താനറിയുന്ന സന്ദീപ് ഒരിക്കലും മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോകില്ലെന്ന് സംവിധായകൻ മേജർ രവി. സന്ദീപിനെ സംബന്ധിച്ച് പാലക്കാട് എന്തുകൊണ്ട് സ്ഥാനാർഥിയാക്കിയില്ല എന്നതാണ് പ്രശ്നം. അതിന് പാർട്ടിക്ക് അതിന്റേതായ കാരണമുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ഇപ്പോൾ പ്രധാനം. ഞാൻ വിളിച്ച് പറഞ്ഞിരുന്നു, മോനേ നീയൊന്ന് വെയ്റ്റ് ചെയ്യ് എന്ന്. സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സന്ദീപിനെ പോലൊരാൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും ബി.ജെ.പി അംഗം കൂടിയായ മേജർ രവി പറഞ്ഞു.

“നിങ്ങൾ വിചാരിക്കുന്നതുപോലെ സന്ദീപ് പാർട്ടി വിട്ട് പോകില്ല. ചില ആളുകളുമായി അസ്വാരസ്യമുള്ളത് സ്വാഭാവികം. അവഗണന നേരിടുന്നുവെന്ന പരാതിക്ക് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമായ മറുപടി നൽകിയിരുന്നു. പരിപാടിയിൽ വേദിയിൽ ഇരുത്തിയില്ല എന്നതാണ് പ്രശ്നമെങ്കിൽ, എന്നോട് സൂചിപ്പിച്ചിരുന്നെങ്കിൽ എഴുന്നേറ്റ് കൊടുക്കുമായിരുന്നു. സന്ദീപിനെ സംബന്ധിച്ച് പാലക്കാട് എന്തുകൊണ്ട് സ്ഥാനാർഥിയാക്കിയില്ല എന്നതാണ് പ്രശ്നം. അതിന് പാർട്ടിക്ക് അതിന്റേതായ കാരണമുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ഇപ്പോൾ പ്രധാനം.

ഈ സമയത്ത് ഒന്ന് കാത്തിരിക്കണമെന്ന് ഞങ്ങൾ എല്ലാവരും സന്ദീപിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സുരേന്ദ്രനൊക്കെ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. സന്ദീപിന് പല കാര്യത്തിലും വിഷമമുണ്ട്. ഞാൻ വിളിച്ച് പറഞ്ഞിരുന്നു, മോനേ നീയൊന്ന് വെയ്റ്റ് ചെയ്യ് എന്ന്. സന്ദീപിനെ പോലൊരാൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂ. എന്തെങ്കിലും അവഗണന നേരിടുന്നതായി തോന്നുന്നില്ല. ഇത്രയും നാൾ ചാനൽ ചർച്ചയിൽ തേച്ചൊട്ടിച്ച പാ‍ർട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് തോന്നുന്നുണ്ടോ? ഞാനറിയുന്ന സന്ദീപ് ഒരിക്കലും മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോകില്ല” -മേജർ രവി പറഞ്ഞു.

കെ. സുരേ​ന്ദ്രനും പാലക്കാട്ടെ പാർട്ടി സ്ഥാനാർഥി സി. കൃഷ്ണകുമാറിനുമെതിരെ പരസ്യമായി രംഗത്തെത്തിയ സന്ദീപ് വാര്യരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകരുടെ. സുരേന്ദ്രൻ അനുകൂലികൾ സന്ദീപിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുമ്പോൾ, സന്ദീപ് ഉന്നയിച്ച പ്രശ്നങ്ങൾക്ക് പാർട്ടി മറുപടി നൽകണമെന്നും പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Tags:    
News Summary - Major Ravi response on Sandeep Varier Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.