മകരവിളക്ക്​: സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം പരിഗണിക്ക​ണമെന്ന്​ ഹൈകോടതി

കൊച്ചി: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ ജനുവരി 12ന്​ മുമ്പുതന്നെ സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്ക​ണമെന്ന്​ ഹൈകോടതി. സന്നിധാനത്ത് എത്തുന്നവരിൽ പലരും മകരവിളക്ക് തൊഴുത് മടങ്ങാൻ അവിടെ തങ്ങുന്നതാണ് പ്രശ്നമാകുന്നത്.

12 മുതൽ നിയന്ത്രണമുണ്ടാകുമെന്നാണ്​ സർക്കാർ അറിയിച്ചിട്ടുള്ളത്​. പമ്പയിലെ സ്പോട്ട് ബുക്കിങ് നിലക്കലിലേക്ക്​ മാറ്റേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതിനുമുമ്പേ നിയന്ത്രണം നടപ്പാക്കുന്നത്​ സംബന്ധിച്ച്​ കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി ഒാരോ ദിവസവും എത്തുന്നതിനെക്കാൾ അധികം ഭക്തജനത്തിരക്കാണ് സന്നിധാനത്തുള്ളതെന്ന്​ കോടതി പറഞ്ഞു. തങ്ങുന്നവരെ കൂടാതെ പരമ്പരാഗത പാതയിലൂടെ കൂടുതൽ പേർ എത്തുന്നുണ്ടോയെന്ന സംശയവുമുണ്ട്. ഇതാണ്​ നിയന്ത്രണം അനിവാര്യമാക്കുന്നത്​. നിലവിൽ ദിവസം ഒരു ലക്ഷത്തിലധികം തീർഥാടകരാണ് എത്തുന്നത്.

പരമ്പരാഗത പാതയിലൂടെ കടത്തിവിടാൻ മുക്കുഴി വരെ വാഹനത്തിൽ തീർഥാടകരെ എത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്​ തേടി. മുക്കുഴിയിൽനിന്ന് സ്പെഷൽ പാസ് നൽകിയതിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ വ്യാഴാഴ്ച നൽകുമെന്ന്​ സർക്കാർ അറിയിച്ചു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. 

Tags:    
News Summary - Makaravilakku: High Court should consider regulation including spot booking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.