മലബാർ സിമൻറ്​സ്​ അഴിമതി: വി.എം രാധാകൃഷ്​ണന്​ ജാമ്യമില്ല

കൊച്ചി: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസ് പ്രതിയായ വ്യവസായി വി.എം. രാധാകൃഷ്ണന്‍  ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈകോടതി. മുന്‍കൂര്‍ ജാമ്യം തേടി രാധാകൃഷ്ണന്‍ നല്‍കിയ ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. കീഴടങ്ങുന്നപക്ഷം ചോദ്യം ചെയ്യലിനുശേഷം അന്നുതന്നെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. പാലക്കാട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് രാധാകൃഷ്ണന്‍.

മലബാര്‍ സിമന്‍റ്സിനുവേണ്ടി വി.എം. രാധാകൃഷ്ണന്‍ എം.ഡിയായ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഒമ്പതുവര്‍ഷത്തേക്ക് കരാറുണ്ടാക്കി ഫൈ്ള ആഷ് ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് കണ്ടത്തെിയിരുന്നു. മലബാര്‍ സിമന്‍റ്സ് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് 52.45 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്‍റി പിന്‍വലിച്ചതാണ് കേസിനിടയാക്കിയത്.

ഫൈ്ള ആഷ് ഇറക്കുമതിയിലെ തര്‍ക്കങ്ങള്‍ തൂത്തുക്കുടി കോടതി പരിധിയിലാണ് വരുകയെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ മലബാര്‍ സിമന്‍റ്സ് എം.ഡിയും ലീഗല്‍ ഓഫിസറും ഗൂഢാലോചന നടത്തി പാലക്കാട് കോടതിയില്‍ കേസ് നല്‍കി. തുടര്‍ന്നാണ് കനറാ ബാങ്കിലെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്‍റിയും 2.45 ലക്ഷം രൂപ പലിശയും പിന്‍വലിച്ചത്. രാധാകൃഷ്ണനടക്കം ഏഴുപേരാണ് പ്രതികള്‍.

Tags:    
News Summary - malabar cement fly ash case: no bail to vm radhakrishnan alias chak radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.