കൊച്ചി: മലബാര്‍ സിമൻറ്സ് അഴിമതിക്കേസിെൻറ നിലവിലെ അവസ്ഥ അറിയിക്കണമെന്നും അന്വേഷണത്തിെൻറയും തുടർനടപടികളുടടെയും വിവരങ്ങൾ നൽകണമെന്നും വിജിലൻസിന് ഹൈകോടതി നിർദേശം. തനിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ മലബാർ സിമൻറ്സ് മുൻ എം.ഡി കെ. പത്മകുമാർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. തനിക്കെതിെര ഒരു തെളിവും ഇല്ലാതിരുന്നിട്ടും പ്രതിയാക്കിയെന്നാണ് ഹരജിയിലെ ആരോപണം. 2008ൽ നടന്ന ക്രമക്കേടുകളുടെ പേരിലാണ് വിജിലൻസ് കേസ്. 2011ൽ മാത്രം ചുമതലയേറ്റ തനിക്ക് ഇതുമായി ബന്ധമില്ല. 2016 ജൂലൈ 10നാണ് തനിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ അഞ്ചിന് പാലക്കാെട്ട ഒാഫിസിൽ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യിപ്പിച്ചു.
അറസ്റ്റ് നിയമവിരുദ്ധമായിരുന്നു. തെന്ന തകർക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതിനു പിന്നിൽ. 2017 ജനുവരി 12ന് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസിൽ ഉൾപ്പെട്ടവരെ സസ്പെൻഡ് ചെയ്യണമെന്ന ഹരജി ഹൈകോടതി നേരത്തേ തള്ളിയിരുന്നു. ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിച്ചില്ല. ഇൗ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നും സർക്കാർ തീരുമാനത്തിെൻറ രേഖകൾ കോടതി പരിശോധിക്കണമെന്നും സർവിസിൽ തിരിച്ചെടുക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഹരജിയിൽ തീർപ്പാകുംവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.