പാലക്കാട്: ലോക്ഡൗൺ മറവില്‍ മലബാര്‍ സിമൻറ്സില്‍ ചട്ടം ലംഘിച്ച് 73 പേര്‍ക്ക് അനധി കൃത നിയമനം. 20 പേരെ കൂടി നിയമിക്കാനുള്ള നീക്കം നടക്കുന്നുമുണ്ട്. ഇതിനകം നിയമനം ലഭിച് ചവരെല്ലാം സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിലെ അംഗങ ്ങളാണ്. നഷ്ടം കാരണം വി.ആർ.എസ് പ്രഖ്യാപിച്ച പൊതുമേഖല സ്ഥാപനത്തിലാണ് വീണ്ടും കൂട്ടന ിയമനം.
താൽക്കാലിക നിയമനങ്ങൾ പത്രപരസ്യം വഴി അപേക്ഷ ക്ഷണിച്ചോ അല്ലെങ്കില്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയോ നടത്തണമെന്നാണ് ചട്ടം. എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം മുഴുവൻ താൽക്കാലിക നിയമനങ്ങളും ലേബർ കോൺട്രാക്റ്റ് സൊസൈറ്റി വഴിയാണ് നടത്തുന്നത്. 2006ൽ മാനേജ്മെൻറും യൂനിയനുകളും തമ്മിലുള്ള കരാർ പ്രകാരം മുഴുവൻ നിയമനങ്ങളും നേരിട്ട് ഇൻറർവ്യൂ നടത്തി മാത്രമേ നടത്തൂവെന്ന വ്യവസ്ഥയാണ് ലംഘിക്കപ്പെടുന്നത്.
സിമൻറ്സിലെ കയറ്റിറക്ക് പോലുള്ള ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. ഇവരെ ഒഴിവാക്കി പകരം സൊസൈറ്റിക്ക് കീഴിലെ തൊഴിലാളികളെ മലബാർ സിമൻറ്സ് തന്നെ നേരിട്ട് നിയമിച്ചിരിക്കുകയാണ്. ഇതോടെ സൊസൈറ്റി അംഗങ്ങള്‍ കമ്പനി ജീവനക്കാരായി മാറി. സൊസൈറ്റിയില്‍ അംഗമല്ലാത്തവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാൻ പോലും അവസരം ലഭിച്ചില്ല. അഭിരുചി പരീക്ഷയോ അഭിമുഖമോ നടത്താതെയാണ് നിയമനം. 2010ൽ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
ലോക്ഡൗൺ കാലയളവിൽ ഏപ്രിൽ 21 വരെ അപേക്ഷിച്ചവരുടെ പട്ടികയിലേക്ക് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നൽകുകയും അതിെൻറ അടിസ്ഥാനത്തിൽ സൊസൈറ്റി തൊഴിലാളിയായി പ്രവർത്തിച്ചകാലം സീനിയോറിറ്റിയായി കണക്കാക്കുന്നതും നിയമവിരുദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.