കൊച്ചി: മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ കാണാതായ സംഭവത്തിൽ കോർട്ട് ഓഫിസർക്കെതിരെ നടപടിക്ക് ശിപാർശ. സംഭവത്തിൽ അന്വേഷണം നടത്തിയ ഹൈകോടതി വിജിലൻസ് രജിസ്ട്രാർ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് സമർപ്പിച്ചു. കേസ് ഫയലുകൾ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജൂൺ 18നാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ വിജിലൻസ് രജിസ്ട്രാർക്ക് നിർദേശം നൽകിയത്.
ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ 2016ലാണ് ഫയൽ കാണാതായതെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് അക്കാലത്ത് കേസ് പരിഗണിച്ചിരുന്ന കോടതിയിലെ കോർട്ട് ഒാഫിസർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് വിജിലൻസ് രജിസ്ട്രാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയത്. കോടതിയിലെത്തുന്ന കേസ് ഫയലിെൻറ ചുമതല അതത് കോർട്ട് ഒാഫിസർമാർക്കാണ്. കോർട്ട് ഒാഫിസർക്കെതിരായ നടപടി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
മലബാർ സിമൻറ്സിലെ അഴിമതിക്കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, ജോയ് കൈതാരം എന്നിവർ നൽകിയ ഹരജികളുടെയും തൃശൂർ വിജിലൻസ് കോടതിയിലെ അഴിമതിക്കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതിനെതിരായ ഹരജിയുടെയും ഫയലുകളാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.