കൊച്ചി: സിമൻറ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെ മലബാർ സിമൻറ്സിെൻറ എം.ഡിയെ മാറ്റി. ലക്ഷ്യമിട്ട വികസന പദ്ധതികൾ പലതും നിർണായകഘട്ടത്തിൽ എത്തി നിൽക്കെയാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എം.ഡി വി.ബി. രാമചന്ദ്രൻനായരെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്.
വിജിലൻസ് കേസിൽ പ്രതിയായ എം.ഡിയെ കോടതി ഇടപെടൽ ഉണ്ടായപ്പോൾ മാത്രം മാറ്റാൻ തയാറായ സ്ഥാനത്താണ് പരാതികളൊന്നും ഇല്ലാത്ത എം.ഡിയുടെ പെെട്ടന്നുള്ള സ്ഥാനചലനം. രാമചന്ദ്രൻനായർ മലബാർ സിമൻറ്സിന് പുറമെ ട്രാവൻകൂർ സിമൻറ്സിെൻറ സി.എം.ഡി കൂടിയാണ്. മലബാർ സിമൻറ്സിന് പുതിയ എം.ഡിയെ തീരുമാനിച്ചിട്ടില്ല.
ജനറൽ മാനേജർക്കാണ് ചുമതല നൽകിയിരിക്കുന്നത്. വൈറ്റ് സിമൻറ് നിർമിക്കുന്ന ട്രാവൻകൂർ സിമൻറ്സിൽ നിന്ന് ഗ്രേ സിമൻറ് നിർമിക്കാനുള്ള പദ്ധതിയും കൊച്ചിൻ പോർട്ടിൽ ഗ്രൈൻഡിങ് യൂനിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നതിനിടെ ഉണ്ടായ മാറ്റം രണ്ട് പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.