കൊച്ചി: മലബാർ സിമൻറ്സ് അഴിമതി കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടും കുറ്റപത്രം സമർപ്പിക്കുന്നതടക്കം തുടർനടപടികൾ വൈകുന്നുവെന്ന് ഹൈകോടതിയിൽ ആരോപണം. അതേസമയം, പ്രോസിക്യൂഷൻ അനുമതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിച്ചാലുടൻ കുറ്റപത്രം നൽകുമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് നൽകിയ അപേക്ഷയുടെ നിലവിലെ അവസ്ഥ അറിയിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും ഈ മാസം 18ലേക്ക് മാറ്റി. തനിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലബാർ സിമൻറ്സ് ലീഗൽ ഓഫിസറായിരുന്ന പ്രകാശ് ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ അേപക്ഷയിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രകാശ് ജോസഫ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, പ്രോസിക്യൂഷൻ അനുമതിയുടെ പേരിൽ വിചാരണ നടപടികൾ വൈകുന്നതിെനതിരെ സർക്കാറിന് പരാതി നൽകിയ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെൻറര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്തും ഹരജിയിൽ കക്ഷിചേർന്നു. മലബാര്‍ സിമൻറ്സിനുവേണ്ടി വി.എം. രാധാകൃഷ്ണന് എം.ഡിയായ എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഒമ്പതുവര്‍ഷത്തേക്ക് കരാറുണ്ടാക്കി ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് ആരോപിച്ചാണ് കേസ്. മലബാര്‍ സിമൻറ്സ് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് 52.45 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി പിന്‍വലിച്ചതാണ് കേസിനിടയാക്കിയത്.
ഫ്ലൈ ആഷ് ഇറക്കുമതിയിലെ തര്‍ക്കങ്ങള്‍ തൂത്തുക്കുടി കോടതി പരിധിയിലാണ് വരുകയെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ മലബാര്‍ സിമൻറ്സ് മാനേജിങ് ഡയറക്ടറായിരുന്ന എം. സുന്ദരമൂർത്തിയും ലീഗല്‍ ഓഫിസറായിരുന്ന പ്രകാശ് േജാസഫും ചേർന്ന് ഗൂഢാലോചന നടത്തി പാലക്കാട് കോടതിയില്‍ കേസ് നല്‍കിയെന്നും തുടര്‍ന്ന് കനറാ ബാങ്കിലെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയും 2.45 ലക്ഷം രൂപ പലിശയും പിന്വലിെച്ചന്നുമാണ് ആരോപണം.
ഇവരെ രണ്ട് പേരെയും കൂടാതെ വി.എം. രാധാകൃഷ്ണന്, എ.ആര്.കെ വുഡ് ആൻഡ് മെറ്റല്‍സ് എക്സി. ഡയറക്ടര്‍ എസ്. വടിവേൽ എന്നിവരും പ്രതികളാണ്. ഇതിൽ സുന്ദര മൂർത്തിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാറിെൻറയും പ്രകാശ് ജോസഫിനെ പ്രോസിക്യൂട്ട് ചെയ്യാൻ മലബാർ സിമൻറ്സ് ഡയറക്ടർ ബോർഡിെൻറയും അനുമതിയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.