െകാച്ചി: മലബാർ സിമൻറ്സ് അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികൾ ഡിവിഷൻ ബെഞ്ചിലേക്ക്. ഹരജികൾ പൊതുതാൽപര്യ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് ഹരജികൾ ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു.
ശശീന്ദ്രെൻറയും രണ്ട് മക്കളുെടയും ദുരൂഹ മരണം സംബന്ധിച്ച് നടക്കുന്ന സി.ബി.െഎ അന്വേഷണത്തിൽ കമ്പനിയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കുന്ന അഞ്ച് കേസുകളുംകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒാൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, ശശീന്ദ്രെൻറ പിതാവ് വേലായുധൻ മാസ്റ്റർ, ജനകീയ ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോയ് കൈതാരം എന്നിവർ നൽകിയ ഹരജികളും മലബാർ സിമൻറ്സിലെ ചില ഡയറക്ടർമാർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാനുള്ള 2012 െഫബ്രുവരിയിലെ ഉത്തരവ് റദ്ദാക്കണമെന്ന ഹരജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
മലബാർ സിമൻറ്സ് ഇേൻറണൽ ഒാഡിറ്ററും െസക്രട്ടറിയുമായിരുന്ന ശശീന്ദ്രെൻറ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി.ബി.െഎ സംഘം കേസിൽ പ്രതിയായ രാധാകൃഷ്ണെൻറ വീട്ടിലും ഒാഫിസിലും നടത്തിയ പരിശോധനയിൽ 36 രഹസ്യ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിൽനിന്ന് വിജിലൻസിെൻറ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് വ്യക്തമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. സി.ബി.െഎക്ക് ലഭിച്ച രഹസ്യ രേഖകൾ ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസിന് കിട്ടാതെ പോയതെന്തെന്ന് കോടതി വാക്കാൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.