തൃശൂര്‍: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വ്യവസായി വി.എം. രാധാകൃഷ്ണന് തൃശൂര്‍ വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സിന്‍െറ കസ്റ്റഡി ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, അന്വേഷണ ഉദ്യോഗസ്ഥന്‍ കേസാവശ്യത്തിനായി വിളിച്ചുവരുത്തുമ്പോഴല്ലാതെ ഒരു മാസം പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്, കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം.
തിങ്കളാഴ്ച ഒമ്പതോടെ പാലക്കാട് വിജിലന്‍സ് ് ഡിവൈ.എസ്.പി എം. സുകുമാരന്‍െറ ഓഫിസിലാണ് രാധാകൃഷ്ണന്‍ ഹാജരായത്. രാധാകൃഷ്ണന്‍ കീഴടങ്ങിയത്. ഉച്ചക്ക് 2.10ഓടെ തൃശൂര്‍ കോടതിയില്‍ എത്തിച്ച രാധാകൃഷ്ണന് ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ പരിശോധന നടത്തി. വൈകീട്ട് നാലോടെ കോടതിയില്‍ എത്തിച്ചു. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ വിജിലന്‍സ് നല്‍കി. എന്നാല്‍, തനിക്കെതിരായ പരാതിയും കേസും കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നും മലബാര്‍ സിമന്‍റ്സിലെ മാനേജ്മെന്‍റ് മാറ്റമാണ് പ്രതികാര നടപടിക്ക് കാരണമെന്നും രാധാകൃഷ്ണന്‍െറ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബാങ്ക് ഗാരന്‍റി തുക പിന്‍വലിച്ചെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും വാദിച്ചു. ഇക്കാര്യത്തില്‍ ബാങ്കിനെതിരെ നടപടിയെടുത്തിട്ടില്ല.
ബാങ്കിന് കത്ത് നല്‍കിയിരുന്നുവെന്നും ബാങ്ക് ഉദ്യോഗസ്ഥനെയും രാധാകൃഷ്ണനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ വ്യക്തത വരൂവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും കോടതി ആവശ്യം തള്ളി. ചോദ്യംചെയ്യലിന് കസ്റ്റഡിയുടെ ആവശ്യമില്ളെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍െറ സമയമനുസരിച്ച് ഇരുവരെയും ഒന്നിച്ച് വിളിച്ചുവരുത്തിയാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി കോഴിക്കോട് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ഒ. ശശി ഹാജരായി.
മലബാര്‍ സിമന്‍റ്സിലേക്ക് ഫൈ്ള ആഷ് ഇറക്കുമതി ചെയ്തതിലെ ക്രമക്കേടില്‍ ഹൈകോടതി നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാധാകൃഷ്ണന്‍െറ അറസ്റ്റുണ്ടായത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് സിമന്‍റ് നിര്‍മാണത്തിനാവശ്യമായ ഫൈ്ള ആഷ് ഇറക്കുമതി ചെയ്യാന്‍ രാധാകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ള എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് എന്ന സ്ഥാപനവുമായി ഉണ്ടാക്കിയ കരാറാണ് കേസിന് വഴിവെച്ചത്.
കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ കമ്പനി ബാങ്ക് ഗാരന്‍റി ഇനത്തില്‍ നേരത്തെ കെട്ടിവെച്ച 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. മലബാര്‍ സിമന്‍റ്സിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് ഇത് അരങ്ങേറിയതെന്ന് വിജിലന്‍സ് കണ്ടത്തെി. മലബാര്‍ സിമന്‍റ്സിലെ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫാണ് കേസിലെ ഒന്നാംപ്രതി. മുന്‍ എം.ഡി സുന്ദരമൂര്‍ത്തി രണ്ടും കെ.ആര്‍.കെ കമ്പനി എക്സി. ഡയറക്ടര്‍ വടിവേലു നാലും പ്രതികളായ കേസില്‍ മൂന്നാംപ്രതിയാണ് രാധാകൃഷ്ണന്‍. നേരത്തെ അറസ്റ്റിലായ പ്രകാശ് ജോസഫ് ഇപ്പോള്‍ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.