പാലക്കാട്: ഫൈ്ള ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിലെ മൂന്നാം പ്രതി വി.എം. രാധാകൃഷ്ണന്‍ ഹൈകോടതി ഉത്തരവ് പ്രകാരം കീഴടങ്ങിയെങ്കിലും പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്‍റ്സിലെ 12 അഴിമതി കേസുകളും എങ്ങുമത്തൊത്ത അവസ്ഥയില്‍. പ്രതികളാവുകയും അറസ്റ്റിലായി ജാമ്യത്തിലിറങ്ങി സ്ഥാപനത്തിലെ ലാവണങ്ങളില്‍ തുടരുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് അയച്ച കത്തിന് മറുപടി പോലും ഉണ്ടായിട്ടില്ല. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള നിരന്തര ‘കൊളുത്തിവലിക്കലില്‍’ ഞെരുങ്ങുന്ന വിജിലന്‍സ് കേസുകളുടെ പോക്കില്‍ അസംതൃപ്തരാണ്.
ഫൈ്ള ആഷ് ഇറക്കുമതി ക്രമക്കേടില്‍ കൂട്ടുപ്രതിയായ ഒരാള്‍ മലബാര്‍ സിമന്‍റ്സില്‍ ജോലിയില്‍ തുടരുന്നുണ്ട്. അഴിമതി കേസുകളില്‍ പ്രതിയായി ജോലിയില്‍ തുടരുന്നവര്‍ വേറെയുമുണ്ട്. ജാമ്യത്തിലിറങ്ങിയവരും ഇതില്‍പെടും. ഫൈ്ള ആഷ് കേസില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഒന്നിനുപുറകെ അഞ്ച് കത്തുകളാണ് 2016 ജൂലൈ മുതല്‍ സര്‍ക്കാറിലേക്ക് അയച്ചത്. ഒരു പ്രയോജനവും ഉണ്ടായില്ല. അതേസമയം, കേസുകളില്‍ വാദിഭാഗം സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് തെറിപ്പിക്കുകയും ചെയ്തു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൈകോടതി ഉത്തരവ് പ്രകാരമാണ് ഫൈ്ള ആഷ് കരാര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ്. മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. പദ്മകുമാര്‍ പ്രതിയായ നാല് കേസുകള്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉണ്ട്. ഇതില്‍ പദ്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തപ്പോള്‍ ഐ.എ.എസ് തലപ്പത്തുണ്ടായ രൂക്ഷപ്രതികരണം സര്‍ക്കാര്‍ അനുഭവിച്ചതാണ്. അറസ്റ്റ് മാനദണ്ഡം പാലിച്ചല്ളെന്ന് നിയമ വകുപ്പ് സെക്രട്ടറി തന്നെ ഫയലില്‍ എഴുതിയത് വിജിലന്‍സിനും മറക്കാനായിട്ടില്ല. പദ്മകുമാര്‍ ജാമ്യത്തിലിറങ്ങിയിട്ടും അദ്ദേഹത്തിന്‍െറ സസ്പെന്‍ഷന്‍ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.