അരീക്കോട്: മലബാർ സമരത്തിന് നൂറു വർഷം പൂർത്തിയാകുേമ്പാൾ സമരത്തിെൻറ ഭാഗമായി തങ്ങളുടെ പിതാക്കന്മാരുടെ ജീവൻ നഷ്ടമായതിെൻറ സ്മരണകളിലാണ് കാവനൂർ പ്രദേശവാസികൾ. നിരായുധരായ പ്രദേശവാസികളെ ജീവനോടെ ചുട്ടുകൊന്ന ബ്രിട്ടീഷ് പട്ടാളത്തിെൻറ ക്രൂരകൃത്യങ്ങളുടെ ചരിത്രം കൂടിയാണത്. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ സംഭവം 'മാധ്യമ'ത്തോട് വിവരിക്കുകയാണ് അന്ന് രക്തസാക്ഷികളായവരുടെ പുതിയ തലമുറയിൽപെട്ടവർ. 1921 ആഗസ്റ്റ് 26ലെ പൂക്കോട്ടൂർ യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷ് പട്ടാളം അരീക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കാവനൂർ മാമ്പുഴക്കൽ പ്രദേശത്ത് എത്തിയത്.
തുടർന്ന് മൂണ്ടക്കാപറമ്പൻ വീരാൻ കുട്ടിയുടെ വീട് വളഞ്ഞു.പട്ടാളം എത്തുമെന്ന ഭയത്താൽ വീരാൻകുട്ടി കുടുംബത്തെയും ഉറ്റവരെയും നേരേത്ത തന്നെ കൊണ്ടോട്ടി തങ്ങളുടെ വീട്ടിൽ എത്തിച്ചിരുന്നു.
ബ്രിട്ടീഷ് പട്ടാളം ആക്രമിക്കാൻ വരുേമ്പാൾ രക്ഷക്കുവേണ്ടി ഒരു ശിപാർശ കത്ത് കൊണ്ടോട്ടി തങ്ങൾ വീരാൻ കുട്ടിയുടെ കൈയിൽ കൊടുത്തുവിട്ടിരുന്നു. പട്ടാളം എത്തിയപ്പോൾ വീരാൻ കുട്ടി അത് കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ശിപാർശ കത്ത് ഉയർത്തി കാണിക്കാൻ ശ്രമിച്ചപ്പോൾ പട്ടാളം വെടിവെക്കുകയും അദ്ദേഹം രക്തസാക്ഷിയാവുകയുമായിരുന്നുവെന്ന് ബീരാൻ കുട്ടിയുടെ പേരമകൻ മുഹമ്മദലി മാമ്പുഴക്കൽ 'മാധ്യമ'ത്തോട് പറഞ്ഞു.
പിന്നീട് ആ വീടിന് പട്ടാളം തീ ഇടുകയും അതിൽ അഭയം തേടിയ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലിംകളും ഉൾപ്പെടെ വെന്തുമരിക്കുകയും ചെയ്തു.ഭയന്നോടിയ മറ്റു ചിലരെ പിന്തുടർന്ന് പട്ടാളം വെടിവെച്ച് കൊല്ലുകയും ചെയ്തു. ബീരാൻ കുട്ടിയുടേതുൾപ്പെടെ ചിലരുടെ മൃതദേഹങ്ങൾ മാത്രമാണ് അന്ന് ഖബറടക്കാൻ ലഭിച്ചത്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ചാരമായിമാറിയിരുന്നു.
കാവനൂർ പഞ്ചായത്തിലെ മാമ്പുഴക്കലിലാണ് ഈ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്നത്. വിശേഷ ദിവസങ്ങളിലെല്ലാം രക്തസാക്ഷികൾക്കായി കുടുംബങ്ങളും നാട്ടുകാരും ഇവിടെ പ്രാർഥന നടത്താറുണ്ട്. രക്തസാക്ഷികൾക്ക് സ്മാരകം നിർമിക്കാൻ സ്ഥലം വിട്ടുനൽകാൻ തയാറാണെന്നും അവരുടെ ബന്ധുക്കൾ പറയുന്നു.
ചരിത്രത്തെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി പുനർനിർമിക്കുന്ന ഈ വർത്തമാനകാല ഇന്ത്യയിൽ പ്രാദേശിക ചരിത്രത്തെ വീണ്ടെടുക്കലും അതിെൻറ ഓർമ പുതുക്കലും സുപ്രധാനമായ ദൗത്യമാമെന്ന് സുല്ലമുസ്സലാം സയൻസ് കോളജിലെ അധ്യാപകനായ മൂണ്ടക്കാപറമ്പൻ അയ്യൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.