തിരുവനന്തപുരം: മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാറും ടൂറിസം വകുപ്പും നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ഈ മാസം 30ന് തുടക്കം കുറിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ രാലിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
17 ബോട്ട് ജെട്ടി/ ടെർമിനലുകളുടെ നിർമാണ പ്രവർത്തനത്തിന് സർക്കാർ 53.07 കോടിക്ക് ഭരണാനുമതി നൽകി. പദ്ധതി നടപ്പാകുന്നതോടെ വരുന്ന അഞ്ചുവര്‍ഷംകൊണ്ട് രണ്ടു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മലബാറിലെ നദികളിലൂടെയും കായലിലൂടെയും ഉള്ള വിനോദ വിജ്ഞാന ജലയാത്രയാണ് മലബാര്‍ റിവര്‍ ക്രൂയിസ്. പരിസ്ഥിതി സൗഹാര്‍ദ ടൂറിസം പദ്ധതിയാണിത്. ഗ്രീന്‍ ആര്‍ക്കിടെക്ചറര്‍ ഡിസൈന്‍ അനുസരിച്ചുള്ള നിർമാണ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 10 ശതമാനം ടൂറിസ്റ്റുകള്‍ പോലും മലബാറില്‍ എത്തിയിരുന്നില്ല. പദ്ധതി നടപ്പായാല്‍ ഇവിടേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വർധനയാകും ഉണ്ടാകുക. തെക്കേ ഇന്ത്യയിലെ ആദ്യ റിവര്‍ ക്രൂയിസ് സംരംഭമാണ് മലബാറിലേത്. കേരളത്തിെൻറ തനതായ പൈതൃകം ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിെൻറ നയം നടപ്പാക്കി മാത്രമേ ഈ പദ്ധതികളെല്ലാം നടപ്പില്‍ വരുത്തുകയുള്ളൂവെന്നും ഡയറക്ടര്‍ ബാലകിരണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.