ന്യൂഡല്‍ഹി: മലങ്കര സഭ തര്‍ക്കത്തില്‍ വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കോടതിലക്ഷ്യ ഹരജിയില്‍ ഓര്‍ത്തഡോക്‌സ് ബിഷപുമാരായ തോമസ് മാര്‍ അത്താനിസോസ്, യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍ ഉൾപ്പെടെയുള്ളവർക്കും മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവർക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു.
കഴിഞ്ഞ ജനുവരിയിൽ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹരജിയിലാണ് നോട്ടീസ്. ടോം ജോസ്, ലോക്‌നാഥ് ബെഹ്‌റ എന്നിവർ വിരമിച്ചതിനാൽ, നിലവിൽ പദവി വഹിക്കുന്നവരെ എതിർ കക്ഷികളായി ചേർത്തേക്കുമെന്നാണ് സൂചന. സുപ്രീംകോടതി മുന്‍ ഉത്തരവ് പ്രകാരം പള്ളികളില്‍ വികാരിമാരെയും കൈക്കാരന്‍മാരെയും നിയമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.