കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചെന്ന വെള്ളാപ്പള്ളി നടേശന്‍റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം. എൻ.ഡി.എ ഘടകകക്ഷികളുമായി ആലോചിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.
എൻ.ഡി.എയുടെ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയുടെ അനുമതിയോടെയാണ് സ്ഥാനാർഥി സാധ്യതപട്ടിക ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരം ബി.ജെ.പിക്കാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് ആലോചിക്കാനാണ് മുന്നണി യോഗം ചേരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബി.ഡി.ജെ.എസ് നേതൃത്വത്തിന് പരാതിയുള്ളതായി അറിയില്ല. ഏന്ത് അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും എം.ടി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.