പോരാട്ടവഴിയിൽ ഈ മാലാഖമാർ ആദ്യരോഗി വീട്ടിലേക്ക് മടങ്ങിയത് കൂട്ടായ പരിശ്രമത്തിലൂടെയെന്ന് നഴ്​സുമാർ

മഞ്ചേരി: ജില്ലയിലെ ആദ്യ കോവിഡ് രോഗി അസുഖം മാറി വീട്ടിലേക്ക് തിരിച്ചപ്പോൾ ഐസോലേഷൻ വാർഡിൽ എണ്ണയിട്ട യന്ത്ര ം പോലെ പ്രവർത്തിച്ച ഒരുപാട് മാലാഖമാരുണ്ടിവിടെ. ഇതിന് പുറമെ മെഡിക്കൽ കോളജിലെ ഡോക്​ടർമാരുടെയും മറ്റുജീവനക ്കാരുടെയും കൂട്ടായ പരിശ്രമവും ഐക്യവും ചേർന്നപ്പോൾ അദ്യരോഗിയെ ആരോഗ്യവതിയായി വീട്ടിലേക്ക് മടക്കാൻ സാധിച്ച ു.

13നാണ് മറിയക്കുട്ടി രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജിലെത്തിയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം ആവശ്യമായ പരിചരണം നൽകി. പിന്നീട് 16നാണ് മറിയക്കുട്ടിയടക്കം രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഉംറ കഴിഞ്ഞെത്തിയ തീർത്ഥാടകരായിരുന്നു ഇവർ. രോഗം സ്ഥിരീകരിച്ചിട്ടും യാതൊരു ഭയവും കൂടാതെ ജീവനക്കാർ ആഹ്വോരാത്രം ജോലി ചെയ്​തു. എന്തിനെയും നേരിടാൻ തങ്ങൾ സജ്ജരായിരുന്നുവെന്ന് നഴ്​സുമാർ പറഞ്ഞു.

ഏഴ് ദിവസം പൂർണമായും വീട്ടിൽ പോലും പോകാതെ കുടുംബത്തെയും മാറ്റിനിർത്തിയാണ് ഇവർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായത്. അതിന് ശേഷം 14 ദിവസം വീണ്ടും നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു ഇവർക്കുള്ള നിർദേശം.

ആശുപത്രിയിലെ മുഴുവൻ പോസിറ്റീവ് കേസുകളും ഉടൻ നെഗറ്റീവാക്കി വീട്ടിലേക്ക് വിടാനാണ് തങ്ങളുെട ആഗ്രഹമെന്നും അതിൻറെ ആദ്യഘട്ടം വിജയിച്ചതിൽ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. മെഡിക്കൽ കോളജിലെ മുഴുവൻ ജീവനക്കാരും ഒറ്റക്കായി നിന്നതിൻറെ ഫലമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Malappuram First Covid 19 patient Discharged from Hospital -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.