മലപ്പുറം: വിദ്യാർത്ഥി ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ല പ്രസിഡൻറും തൽസ്ഥാനങ്ങൾ രാജിവെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിഷ് മുഹമ്മദ് പാലപ്പറ്റ, മലപ്പുറം ജില്ല പ്രസിഡൻറ് ജിഹാദ് കക്കാടൻ എന്നിവരാണ് രാജിവെച്ചത്. ജെ.ഡി.യു മുന്നണി വിട്ട് എൽ.ഡി. എഫിലേക്ക് പോകുന്നത് പ്രവർത്തകരുടെ അഭിപ്രായം മാനിക്കാതെയും നേതാക്കൾ അവരുടെ സീറ്റ് ഉറപ്പിച്ചും കച്ചടവടം ഉറപ്പിച്ചുമാണെന്ന് രാജിവെച്ചവർ ആരോപിച്ചു.
സാധാരണ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണിപ്പോൾ. ഇപ്പോൾ യു.ഡി.എഫ് വിടാനുള്ള സാഹചര്യമില്ല. സംസ്ഥാനത്തെ വിദ്യാർത്ഥി ജനതാദൾ പ്രവർത്തകർ യു.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്നും പറഞ്ഞു.
യുവജനതാദൾ മലപ്പുറം ജില്ല പ്രസിഡൻറ്, ജനതാദൾ കൊണ്ടോട്ടി മണ്ഡലം പ്രസിഡൻറ്, എസ്.സി.എസ്.ടി സംസ്ഥാന സെക്രട്ടറി എന്നിവരും പാർട്ടി വിടുവാൻ തീരുമാനിച്ചതായും ഡാനിഷ് മുഹമ്മദ് പറഞ്ഞു. രാജിവെച്ചവർ മുസ്ലിം ലീഗുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.