പുലാമന്തോൾ (മലപ്പുറം): പട്ടാമ്പി മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ അതിജാഗ്രത നിയന്ത്രണം നിലവിൽ വന്നു. കോവിഡ് ബാധിതർ സമ്പർക്കത്തിലേർപ്പെട്ട ഏതാനും വാർഡുകളിൽ ഞായറാഴ്ച വൈകീട്ട് നാലു മുതൽ ചൊവ്വാഴ്ച പുലരുന്നത് വരെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ചേർന്ന ആർ.ആർ.ടി യോഗത്തിലാണ് പഞ്ചായത്തിലെ 20 വാർഡുകൾക്കും ബാധകമായ നിലയിൽ ഒരാഴ്ചത്തേക്ക് നിയന്ത്രണത്തിന് തീരുമാനിച്ചത്.
കച്ചവട സ്ഥാപനങ്ങൾക്ക് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തനാനുമതി. അഞ്ചുപേരിൽ കൂടുതൽ ആളുകളെ ഒരേസമയം സ്ഥാപനത്തിൽ പ്രവേശിപ്പിക്കരുത്. മാസ്ക്കും സാനിറ്റൈസറും നിർബന്ധമാണ്. പാതയോരങ്ങളിൽ പഴം, പച്ചക്കറി, മത്സ്യം, ഭക്ഷണസാധനങ്ങൾ, തുണിത്തരങ്ങൾ, എണ്ണ പലഹാരങ്ങൾ തുടങ്ങി ഒന്നും വിൽപ്പന നടത്താൻ പാടില്ല.
വീടുകളിലെ ചടങ്ങുകളിൽ കുറഞ്ഞ ആളുകൾക്ക് മാത്രം പ്രവേശനം നൽകാവൂ. പങ്കെടുക്കുന്നവരുടെ പേരും മൊബൈൽ നമ്പറും വാർഡ് മെമ്പർ മുഖാന്തരം ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറണം.
ഏലംകുളം ഗ്രാമപഞ്ചായത്ത് പരിസരത്തെ ഏതാനും കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പിെൻറ നിർദേശം. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ബന്ധു സ്ഥാപനങ്ങളിലെത്തി സമ്പർക്കത്തിലേർപ്പെട്ടുവെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് കച്ചവടസ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.