തൃക്കരിപ്പൂർ: സിറിയയിലെ ഐ.എസ് കേന്ദ്രത്തിൽ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം. കഴിഞ്ഞ മേയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ 21 പേരിൽപ്പെട്ട കാരോളം സ്വദേശിയായ 23കാരനാണ് സിറിയയിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. മരണവിവരം സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ കഴിഞ്ഞ വർഷം മുംബൈ പൊലീസിെൻറ കസ്റ്റഡിയിലുള്ളതായി വാർത്ത പരന്നെങ്കിലും എൻ.ഐ.എ നിഷേധിച്ചിരുന്നു. കരോളം സ്വദേശിയായ യുവാവ് മുംബൈ െപാലീസിെൻറ കണ്ണുവെട്ടിച്ച് സിറിയയിൽ എത്തിയതായി കഴിഞ്ഞ മാസം അഫ്ഗാനിസ്താനിൽനിന്ന് മലയാളിയായ അബ്ദുൽ റാഷിദ് അയച്ച സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു.
പാസ്പോർട്ട് മുംബൈ പൊലീസ് പിടിച്ചുവെച്ചതിനെ തുടർന്ന് വ്യാജരേഖയുണ്ടാക്കി രാജ്യം വിടുകയായിരുന്നു. ഇയാൾ ഒഴികെ ബാക്കിയുള്ളവർ അഫ്ഗാനിലെ നങ്കർഹാർ താവളമാക്കിയതായാണ് വിവരം. റാഷിദ് അഡ്മിനായ മെസേജ് ടു കേരള എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് വിവരമെത്തിയത്. അഫ്ഗാനിലുള്ള അഷ്ഫാക്കുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളെക്കുറിച്ച് വിവരം ശേഖരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.