കൊച്ചി: ഹിമാചൽ പ്രദേശിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട കളമശ്ശേരി മെഡിക്കൽ കോളജിലെ ഡോക്ടർ സംഘം വെള്ളിയാഴ്ച ഡൽഹിയിലെത്തും. വ്യാഴാഴ്ച യാത്രതിരിച്ച ഇവർ അതിരാവിലെ കേരള ഹൗസിലെത്തുമെന്ന് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് അറിയിച്ചു.
ആദ്യഘട്ടത്തിൽ എത്തിച്ചേരുന്ന 27 പേരിൽ 10 പേർ വനിതകളാണ്. ഇവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തും. ഡൽഹിയിൽനിന്ന് അടുത്തദിവസംതന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.
മലയാളികളുടെ സുരക്ഷക്ക് ആവശ്യമായ ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുണ്ടെന്നും ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണെന്നും കെ.വി. തോമസ് വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളജില്‍നിന്ന് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നുള്ള 18 പേരുമാണ് മണാലിയിൽ ടൂർ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.