മുംബൈ: മുംബൈ ഉൾക്കടലിൽ ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറിൽ ജോലിചെയ്യുന്നതിനിടെ കടലിൽ വീണ് മലയാളിയെ കാണാതായി. അടൂര്‍, ഓലിക്കല്‍ ഗ്രേസ്‌വില്ലയിൽ ഗീവർഗീസിന്റെ സിബി വർഗീസിന്റെയും മകൻ ഇനോസ് വര്‍ഗീസിനെയാണ് (26) കാണാതായത്.
ജോലി പൂർത്തിയാക്കി മടങ്ങാനിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷൻ കമ്പനിയിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് ഇനോസ്. ഒരുമാസമായി കരാർ അടിസ്ഥാനത്തിൽ ഒ.എൻ.ജി.സിയിൽ ജോലി ചെയ്തുവരുകയായിരുന്നു.
ഒരാൾ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച, ഇനോസ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ മുംബൈ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.