മു​ഹ​മ്മ​ദ് ജാ​സിം

ബംഗളൂരുവിൽ മലയാളി വിദ്യാർഥി ഷോക്കേറ്റുമരിച്ച സംഭവം: പി.ജി നടത്തിപ്പുകാരനെ വീണ്ടും ചോദ്യം ചെയ്യും

ബം​ഗ​ളൂ​രു: കാ​ർ​മ​ലാ​രം കൃ​പാ​നി​ധി കോ​ള​ജി​ന് സ​മീ​പം ബാം​ഗ്ലൂ​ർ ഡെ​യ്സ് ഹോം​സ്റ്റേ പി.​ജി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി.​ജി ന​ട​ത്തി​പ്പു​കാ​ര​നെ പൊ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു. പി.​ജി ന​ട​ത്തി​പ്പു​കാ​ര​ൻ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി​യോ​ടാ​ണ് തി​ങ്ക​ളാ​ഴ്ച സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വാ​ൻ വ​ർ​ത്തൂ​ർ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ബെ​സ്കോം അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​ലീ​സ് സം​ഘം പി.​ജി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

തൃ​ശൂ​ർ മാ​ള പ​ള്ളി​പ്പു​റം വ​ലി​യ വീ​ട്ടി​ൽ വി.​എ. അ​ൻ​സാ​റി​ന്റെ​യും ഷ​മീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ജാ​സിം (19) ആ​ണ് ഷോ​ക്കേ​റ്റു മ​രി​ച്ച​ത്. ബം​ഗ​ളൂ​രു കൃ​പാ​നി​ധി കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ജാ​സിം ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നി​ടെ രാ​ത്രി ടെ​റ​സി​ലു​ണ്ടാ​യി​രു​ന്ന വ​യ​റി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് പി.​ജി കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​പ​ക​ടം സം​ഭ​വി​ച്ച​പ്പോ​ൾ യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​ന്ധു​ക്ക​ൾ വ​ർ​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ഷോ​ക്കേ​റ്റു മ​രി​ച്ച മു​ഹ​മ്മ​ദ് ജ​സീ​മി​ന്റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​ദേ​ഹി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. എ​ച്ച്.​ഡ​ബ്ലി​യു.​എ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ, ഐ.​ആ​ർ.​ഡ​ബ്ലി​യു പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​യ്യി​ത്ത് സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.അ​മീ​ൻ മു​ഹ​മ്മ​ദ് (മാ​ള സെ​ന്റ് ആ​ന്റ​ണീ​സ് ഹൈ​സ്കൂ​ൾ പ​ത്താം ത​രം​വി​ദ്യാ​ർ​ഥി), മു​ഹ​മ്മ​ദ് യാ​സീ​ൻ (സെ​ന്റ് ആ​ന്റ​ണീ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി) എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദ് ജാ​സി​മി​ന്റെ സ​ഹോ​ദ​ര​ങ്ങ​ൾ. 

Tags:    
News Summary - Malayalee student death in Bengaluru: PG administrator will be questioned again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.