ആലപ്പുഴ: കുൽഭൂഷൺ ജാദവിെൻറ വധശിക്ഷക്ക് സ്റ്റേ നൽകുംവരെ എത്തിയ ഹേഗിലെ രാജ്യാന്തര കോടതിയിൽ നടന്ന വിചാരണവേളയിൽ മലയാളി സാന്നിധ്യം.
നെതർലൻഡ്സിലെ ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശി ആശ ആൻറണി ഇന്ത്യൻ സർക്കാറിെൻറ പ്രതിനിധികളിൽ ഒരാളായാണ് പെങ്കടുത്തത്. 2012 ഇന്ത്യൻ ഫോറിൻ സർവിസിൽപെട്ട ആശ നെതർലൻഡ്സ് എംബസിയിൽ സെക്കൻഡ് സെക്രട്ടറിയാണ്. വത്തിക്കാനിൽ മദർ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാറിെൻറ പ്രതിനിധിയായി ആശ പെങ്കടുത്തിരുന്നു.
2009ൽ എറണാകുളം സെൻറ് തെരേസാസ് കോളജിൽനിന്ന് ഒന്നാം റാേങ്കാടെ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയശേഷമാണ് വിദേശ സർവിസിലെത്തുന്നത്. ബ്രസീലിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലായിരുന്നു ആദ്യനിയമനം.
2016ലാണ് നെതർലൻഡ്സിലെ എംബസിയിൽ എത്തുന്നത്. മലയാളിയായ വേണു രാജാമണിയാണ് ഇവിടെ ഇന്ത്യയുടെ പുതിയ സ്ഥാനപതി.
അഡ്വക്കറ്റ് ജനറൽ ഒാഫിസിലെ റിട്ട. സീനിയർ ഒാഡിറ്റ് ഒാഫിസർ കെ.ടി. ആൻറണിയുെടയും പഞ്ചാബ് നാഷണൽ ബാങ്കിലെ റിട്ട. ഒാഫിസർ സുശീല ആൻറണിയുെടയും മകളാണ്. ബ്രിട്ടനിൽ സയൻറിസ്റ്റായ റൈറ്റ് ജേക്കബാണ് ഭർത്താവ്. സഹോദരൻ തോമസ് ആൻറണി അമേരിക്കയിൽ സ്പേസ് എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.