പറവൂർ: സൈക്ലിങ്ങിലെ ഒളിമ്പിക്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിലെ പാരീസ് ബ്ര െസ്റ്റ് സൈക്ലിങ് മാരത്തണിൽ മലയാളികൾക്ക് മികച്ച നേട്ടം. പറവൂർ പെരുമ്പടന്ന സ്വദേ ശി കെ.ഡി. ലജു, പറവൂർ ഈരാളിൽ ഗലീൻ എബ്രഹാം, കാക്കനാട് സ്വദേശി ഫെലിക്സ് അഗസ്റ്റിൻ എന ്നിവരാണ് 90 മണിക്കൂർ മത്സരത്തിൽ നിശ്ചിത സമയത്തിനകം ലക്ഷ്യം പൂർത്തിയാക്കിയ കേരളത ്തിൽനിന്നുള്ളവർ.
ഫ്രാൻസിലെ പാരീസ് റാസുലേയിൽനിന്ന് ആരംഭിച്ച് തുറമുഖനഗരമായ ബ്രെസ്റ്റ് വരെയുള്ള 610 കിലോമീറ്റർ താണ്ടി തിരികെ പാരീസിലെത്തുന്നതാണ് പി.ആർ.പി സൈക്ലിങ് മാരത്തൺ. മലയാളികളായ 13 പേരടക്കം ഇന്ത്യയിൽനിന്ന് 310 പേർ ഉൾപ്പെടെ 6300 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
കെ.ഡി. ലജു 83 മണിക്കൂർ 12 മിനിറ്റുകൊണ്ട് ലക്ഷ്യം പൂർത്തിയാക്കി. ഗലീൻ എബ്രഹാം 86 മണിക്കൂർ 20 മിനിറ്റ് കൊണ്ടും ഫെലിക്സ് അഗസ്റ്റിൻ 88 മണിക്കൂർ 16 മിനിറ്റ് കൊണ്ടും ഫിനിഷ് ചെയ്തു. നോർത്ത് പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്രിസ് സൈക്ലിസ്റ്റ്സ് ക്ലബ് ലീഡറും കൊച്ചിൻ ബൈക്കേഴ്സ് ക്ലബ് അംഗവുമാണ് കെ.ഡി. ലജു.
ഫിനാൻഷ്യൽ കൺസൾട്ടൻറാണ് ഫെലിക്സ് അഗസ്റ്റിൻ. പറവൂർ ബൈക്കേഴ്സ് അംഗമാണ് ഗലീൻ.
ബാഡ്മിൻറൻ താരമായിരുന്ന ഗലീൻ കാലിനുപറ്റിയ പരിക്കിനെത്തുടർന്നാണ് സൈക്ലിങ്ങിലേക്ക് തിരിഞ്ഞത്. കഴിഞ്ഞവർഷം ഇന്ത്യൻ ഗ്രാൻഡർ ഓഫ് ദ ഇയർ അവാർഡും ലഭിച്ചിരുന്നു. പറവൂർ ബൈക്കേഴ്സിലെ അംഗങ്ങളും ഭാര്യ ഷീനയും മക്കൾ എൽസയും എമിനുമാണ് തെൻറ വിജയത്തിന് പിന്നിലെ ശക്തികളെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.